Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ കൊളോയിഡ് അല്ലാത്തത് ഏതാണ് ?

Aപാൽ

Bമഷി

Cനേർത്ത കഞ്ഞി വെള്ളം

Dചെളിവെള്ളം

Answer:

D. ചെളിവെള്ളം

Read Explanation:

  • മിശ്രിതം - വ്യത്യസ്ത സ്വഭാവമുള്ള കണികകളാൽ നിർമ്മിതമായ പദാർത്ഥം 

  • ഏകാത്മക മിശ്രിതം - ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗത്തും ഘടകങ്ങൾ ഒരേ
    അനുപാതത്തിൽ ചേർന്നിരിക്കുന്ന മിശ്രിതം 

  • ഭിന്നാത്മക മിശ്രിതം - ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തി ലല്ലാത്ത മിശ്രിതം 

  • യഥാർത്ഥ ലായനി - അതിസൂക്ഷ്മ ലീനകണികകൾ ചേർന്ന മിശ്രിതം 

  • കൊളോയിഡ് - അൽപ്പം വലിയ ലീനകണികകൾ ചേർന്ന മിശ്രിതം 
  • ഉദാ : മഷി , നേർത്ത കഞ്ഞിവെള്ളം , മൂടൽമഞ്ഞ് ,പാൽ 

  • സസ്പെൻഷനുകൾ - നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന വലിപ്പം കൂടിയ ലീനകണികകൾ അടങ്ങിയ മിശ്രിതം 
  • ഉദാ : ചെളിവെള്ളം 

Related Questions:

ഒരു ലായനിയിലെ കുറഞ്ഞ അളവിലുള്ള ഘടകം ഏത് ?
താഴെ തന്നിരിക്കുന്നതിൽ കണികകളുടെ വലിപ്പം ഏറ്റവും കുറവുള്ള മിശ്രിതം ഏതാണ് ?
ഒരു നിശ്ചിത താപനിലയിൽ പരാമാവധി ലീനം ലയിച്ചു കിട്ടുന്ന ലായനിയാണ് :
  1. ഉപ്പുവെള്ളത്തിൽ ലീനം ഖരാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത് 
  2.  ഉപ്പുവെള്ളത്തിൽ ലായകവും ലായനിയും ദ്രവകാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത് 

തന്നിരിക്കുന്നതിൽ ശരിയല്ലാത്ത പ്രസ്താവനകൾ ഏതൊക്കെയാണ് ? 

കണികകളുടെ വലിപ്പത്തിന്റെ ആരോഹണ ക്രമത്തിൽ ക്രമീകരിച്ചിരിക്കുന്നതിൽ  ഏതാണ് ശരി ? 

  1. ലായനി< കൊളോയ്ഡ് < സസ്‌പെൻഷൻ
  2. കൊളോയ്ഡ് < സസ്‌പെൻഷൻ <  ലായനി
  3. സസ്‌പെൻഷൻ < ലായനി< കൊളോയ്ഡ്