Aശിശുമരണ നിരക്ക്
Bപ്രതിശീർഷ വരുമാനം
Cആയുർദൈർഘ്യം
Dഇതൊന്നുമല്ല
Answer:
A. ശിശുമരണ നിരക്ക്
Read Explanation:
മാനവ വികസന സൂചിക (Human Development Index - HDI) എന്നത് ഒരു രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയെ മാത്രം ആശ്രയിക്കാതെ, ജനങ്ങളുടെ ജീവിതനിലവാരം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിലെ പുരോഗതി അളക്കുന്നതിനുള്ള ഒരു സംയോജിത അളവുകോലാണ്.
ഐക്യരാഷ്ട്ര വികസന പരിപാടി (UNDP) യാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.
1990-ൽ പാകിസ്ഥാനി സാമ്പത്തിക ശാസ്ത്രജ്ഞനായ മഹബൂബ് ഉൾ ഹഖും ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യ സെന്നും ചേർന്നാണ് ഇത് വികസിപ്പിച്ചത്.
മാനവ വികസന സൂചികയുടെ ഘടകങ്ങൾ
പ്രതിശീർഷ വരുമാനം( Per capita income)
ആയുർദൈർഘ്യം (Long and healthy life)
വിദ്യാഭ്യാസം (Knowledge)
ജീവിതനിലവാരം (Decent standard of living)
ഈ സൂചികയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ നാല് വിഭാഗങ്ങളായി തിരിക്കുന്നു:
വളരെ ഉയർന്ന മാനവ വികസനം (Very High Human Development)
ഉയർന്ന മാനവ വികസനം (High Human Development)
ഇടത്തരം മാനവ വികസനം (Medium Human Development)
താഴ്ന്ന മാനവ വികസനം (Low Human Development)