താഴെ കൊടുത്തിട്ടുള്ളവയിൽ ഖാരിഫ് വിളയല്ലാത്തത് ഏത് ?
Aഗോതമ്പ്
Bനെല്ല്
Cചോളം
Dപരുത്തി
Answer:
A. ഗോതമ്പ്
Read Explanation:
ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ മഴക്കാലത്ത് കൃഷിചെയ്യുന്ന സസ്യങ്ങളെയാണ് ഖരീഫ് വിളകൾ അഥവാ മൺസൂൺ വിളകൾ എന്നുപറയുന്നത്. ഇന്ത്യയിൽ പൊതുവെ ജൂൺ - ജൂലൈ മാസങ്ങളിലാണ് ഖാരിഫ് കൃഷി ആരംഭിക്കുന്നത്. സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ ഇവയുടെ വിളവെടുപ്പും നടത്തുന്നു. നെല്ല്, പരുത്തി, എള്ള്, കരിമ്പ്, സോയാബീൻ, ചണം എന്നിവ ഖരീഫ് വിളകൾക്ക് ഉദാഹരണങ്ങളാണ്.