Challenger App

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയില്‍ പഠനവൈകല്യത്തില്‍ പെടാത്തതേത്?

Aഡിസ്ലക്സിയ

Bഅനോറെക്സിയ

Cഡിസ് കാല്‍ക്കുലിയ

Dഡിസ് ഗ്രാഫിയ

Answer:

B. അനോറെക്സിയ

Read Explanation:

പഠന വൈകല്യം (Learning Disability)

അടിസ്ഥാന മാനസിക പ്രക്രിയയിൽ സംഭവിക്കുന്ന ചില പ്രശ്‌നങ്ങൾ കാരണം പഠനവുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾകൊള്ളാനും പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പ്രകടനങ്ങൾ നടത്താനും കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് പഠന വൈകല്യങ്ങൾ.

  • പഠന വൈകല്യത്തിൻ്റെ കാരണങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു
    1. ശരീരപരവും  ജൈവശാസ്ത്രപരവുമായ കാരണങ്ങൾ 
    2. പാരമ്പര്യവും ജനിതകവുമായ കാരണങ്ങൾ 
    3. പാരിസ്ഥിതിക ഘടകങ്ങളുമായി ബന്ധപ്പെട്ട കാരണങ്ങൾ
  • വിവിധതരം പഠന വൈകല്യങ്ങൾ
    1. ഡിസ്ലെക്‌സിയ  (വായനാ വൈകല്യം)
    2. ഡിസ്ഗ്രാഫിയ (എഴുത്തിലെ വൈകല്യം)
    3.  ഡിസ്‌കാൽകുലിയ (കണക്കിലെ വൈകല്യം)
    4. ഡിസ്പ്രാക്സിയ (പേശികൾ ഏകോപിപ്പിക്കുന്നതിലുള്ള വൈകല്യം)
    5. ഡിസ്‌നോമിയ (പേരുകൾ ഉപയോഗിക്കുന്നതിനുള്ള വൈകല്യം)
    6. അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്‌റ്റിവിറ്റി ഡിസോർഡർ ADHD  (ശ്രദ്ധാ വൈകല്യം)

Related Questions:

ഭാഷാപഠനത്തിൽ അനുവർത്തിക്കേണ്ട മുൻഗണനാക്രമം
"ഒരു പഠിതാവിന് സ്വയം എത്തിച്ചേരാവുന്നതിൽ നിന്നും ഉയർന്ന പഠനമേഖലകളിലെത്താൻ സഹപാഠികളും മുതിർന്നവരും സഹായിക്കാണം' - എന്ന് നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ
ഭാഷാപഠനത്തിൽ ആദ്യം നടക്കേണ്ടത് ഏത് ?
വിദ്യാഭാസ മനഃശാസ്ത്രം ബോധനപഠനങ്ങളെ കൈകാര്യം ചെയ്യുന്ന ശാസ്ത്രശാഖയാണ് എന്ന് അഭിപ്രായപ്പെട്ടത് ?
ഭാഷാശാസ്ത്രജ്ഞൻ എന്നറിയപ്പെടുന്നത് ?