App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ കിഴക്കൻ തീരസമതലത്തിന്റെ ഭാഗമല്ലാത്തത് ?

Aകൊങ്കൺ സമതലം

Bകോറമണ്ഡൽ തീരസമതലം

Cവടക്കൻ സിർക്കസ്

Dസുന്ദരവന പ്രദേശം

Answer:

A. കൊങ്കൺ സമതലം

Read Explanation:

പൂർവതീര സമതലം

  • ഗംഗാനദിമുതൽ, ഏതാണ്ട് കന്യാകുമാരി വരെ നീണ്ടുകിടക്കുന്നതാണ് പൂർവതീര സമതലം.
  • ഇതിന്റെ ശരാശരി വീതി 100 കിലോമീറ്ററാണ്.
  • കൃഷ്ണാനദിയുടെ ബംഗാൾ ഉൾക്കടലിലെ പതനസ്ഥാനം മുതൽ, കാവേരിയുടെ പതനസ്ഥാനംവരെയാണിത്.
  • മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി എന്നീ നദികൾ സൃഷ്ടിക്കുന്ന ഡെൽറ്റകൾ കിഴക്കൻ തീരസമതലത്തിന്റെ പ്രത്യേകതയാണ്.
  • പടിഞ്ഞാറൻ തീരസമതലത്തെക്കാളും വിസ്തൃതമാണ് കിഴക്കൻ തീരസമതലം.
  • കിഴക്കൻ തീരപ്രദേശത്തെ രണ്ടായി തരംതിരിച്ചിരിക്കുന്നു - കോറമാൻഡൽ തീരം, വടക്കൻ സിർക്കാർസ്‌.
  • കോറമാൻഡൽ തീരം
  • തമിഴ്‌നാട് തീരവും ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരപ്രദേശവും ഭാഗമായിട്ടുള്ള ഇന്ത്യയുടെ കിഴക്കൻ തീരസമതലം
  • കോറമാൻഡൽ തീരസമതലം ആന്ധ്രാപ്രദേശിൽ അവസാനിക്കുന്ന പ്രദേശം അറിയപ്പെടുന്നത് - ഫാൾസ് ഡെവി പോയിന്റ്
  • കോറമാൻഡൽ തീരത്ത് കാണപ്പെടുന്ന പ്രധാന മണ്ണ് - എക്കൽ മണ്ണ് 
  • വടക്കു കിഴക്കൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന തീരം
  • വടക്കൻ സിർക്കാർസ്‌
  • ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരവും, ഒഡീഷയുടെയും പശ്ചിമബംഗാളിന്റെയും തീരപ്രദേശവും ചേരുന്ന ഇന്ത്യയുടെ കിഴക്കൻ തീരസമതലം ആണിത്.

Related Questions:

Which of the following ports is NOT located in the western coastal plains of India?
Which of the following is the first beach of India to get Blue Flag certification?
Which of the following lakes is located between the deltas of the Godavari and Krishna rivers?
ഏറ്റവും കൂടുതൽ തീരമുള്ള ഇന്ത്യൻ ഭരണഘടകം ?
Which of the following coast is where the Gulf of Mannar is located?