Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ചെവിയുടെ അസ്ഥി ശൃംഖലയില്‍ പെടാത്ത ഭാഗമേത് ?

Aമാലിയസ്

Bഇൻകസ്

Cസ്റ്റേപിസ്

Dയൂസ്റ്റേഷ്യൻ നാളി

Answer:

D. യൂസ്റ്റേഷ്യൻ നാളി


Related Questions:

നേത്രഗോളത്തിന്റെ മുൻഭാഗം വരണ്ട്പോകാതെ സംരക്ഷിക്കുന്ന ശ്ലേഷ്മം ഉല്പാദിപ്പിക്കുന്നത്?

രുചി അനുഭവവേദ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

1.വായ്ക്കുള്ളിലും നാക്കിലുമാണ് രാസഗ്രാഹികള്‍ കാണപ്പെടുന്നത്.

2.രുചി തിരിച്ചറിയുന്ന രാസഗ്രാഹികള്‍ കാണപ്പെടുന്നത് സ്വാദുമുകുളങ്ങളിലാണ്.

3.സ്വാദുമുകുളങ്ങളിലെ പ്രധാന രാസഗ്രാഹികള്‍ മധുരം, ഉപ്പ്, പുളി, കയ്പ്, ഉമാമി എന്നീ രുചികള്‍ തിരിച്ചറിയിക്കുന്നു.

ചെവിയെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള രോമങ്ങളും കർണമെഴുകും കാണപ്പെടുന്ന കർണഭാഗം ?

കോൺകോശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. കോൺകോശങ്ങളുടെ പ്രവർത്തനമാണ് വർണക്കാഴ്ച്‌ച സാധ്യമാക്കുന്നത്.
  2. കോൺകോശങ്ങളിൽ അടങ്ങിയിരിക്കുന്നത് ഫോട്ടോപ്സിൻ (Photopsin) എന്ന കാഴ്‌ചാവർണകമാണ്.
  3. ഫോട്ടോപ്സിനിനെ അയഡോസ്പിൻ (Iodopsin) എന്നും വിളിക്കാറുണ്ട്.

    രുചി എന്ന അനുഭവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു. അവയെ ശരിയായ രീതിയില്‍ ക്രമീകരിക്കുക.

    1.ആവേഗങ്ങള്‍ രൂപപ്പെടുന്നു.

    2.സ്വാദ് ഗ്രാഹികള്‍ ഉദ്ദീപിപ്പിക്കപ്പെടുന്നു.

    3.ആവേഗങ്ങള്‍ മസ്തിഷ്കത്തിലെത്തുന്നു.

    4.രുചി എന്ന അനുഭവം രൂപപ്പെടുന്നു.

    5.പദാര്‍ത്ഥകണികകള്‍ ഉമിനീരില്‍ ലയിക്കുന്നു.