ഒരു സംഖ്യയുടെ ഘടകങ്ങളുടെ തുക (സംഖ്യ ഒഴികെ ) അതേ സംഖ്യ തന്നെ എങ്കിൽ അതിനെ അനഘ സംഖ്യ എന്ന് പറയുന്നു.
സംഖ്യ :: 6
6 = 1 × 6
= 2 × 3
ഘടകങ്ങൾ = 1,2,3,6
സംഖ്യ ഒഴിചുള്ള ഘടകങ്ങളുടെ തുക 1+2+3 = 6
സംഖ്യ :: 28
28 = 1 × 28
= 2 × 14
= 4 × 7
ഘടകങ്ങൾ 1, 2, 4, 7, 14, 28
സംഖ്യ ഒഴിചുള്ള ഘടകങ്ങളുടെ തുക 1+2+4+7+14 = 28