App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്ഷ്യങ്ങളിൽപ്പെടാത്തത്

Aഇന്ത്യയിലെ വിവിധ രാഷ്ട്രീയ പ്രവർത്തകർക്കിടയിൽ സൗഹൃദബോധം വളർത്തുക

Bജാതി-മത-പ്രാദേശിക ചിന്തകൾക്കതീതമായി ദേശീയ ബോധം വളർത്തുക

Cഇന്ത്യക്കാരുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക

Dവിദേശ വസ്തുക്കൾ വില്ലുന്ന കടകൾ ഉപരോധിക്കുക

Answer:

D. വിദേശ വസ്തുക്കൾ വില്ലുന്ന കടകൾ ഉപരോധിക്കുക

Read Explanation:

പ്രാരംഭ ഘട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രധാന ലക്ഷ്യങ്ങൾ-

  • ഒരു ജനാധിപത്യ, ദേശീയ പ്രസ്ഥാനം സ്ഥാപിക്കുക 
  • ജനങ്ങളിൽ രാഷ്ട്രീയവബോധം വളർത്തുക 
  • രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദേശീയ രാഷ്ട്രീയ പ്രവർത്തകർക്കിടയിൽ സൗഹൃദ ബന്ധം പ്രോത്സാഹിപ്പിക്കുക
  • കൊളോണിയൽ വിരുദ്ധ ദേശീയ പ്രത്യയശാസ്ത്രം വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക;
  • ജനങ്ങളെ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാരിന് മുന്നിൽ ജനകീയ ആവശ്യങ്ങൾ രൂപപ്പെടുത്തുകയും അവതരിപ്പിക്കുകയും ചെയ്യുക;
  • മതമോ ജാതിയോ പ്രവിശ്യയോ പരിഗണിക്കാതെ ആളുകൾക്കിടയിൽ ദേശീയ ഐക്യത്തിന്റെ ഒരു വികാരം വികസിപ്പിക്കുകയും ഏകീകരിക്കുകയും ചെയ്യുക;
  • ഇന്ത്യൻ ദേശീയതയെ ശ്രദ്ധാപൂർവ്വം പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക.

Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സംഘടനയുമായി യോജിക്കാത്ത പ്രസ്താവന ഏത്?

  1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ സെക്രട്ടറി W.C. ബാനർജി ആയിരുന്നു
  2. INC ന്റെ ആദ്യ സമ്മേളനം നടത്താൻ തീരുമാനിച്ചത് പൂനയിൽ ആയിരുന്നു
  3. INC ന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തത് 72 പേരായിരുന്നു
  4. INC രണ്ടാം സമ്മേളനം നടന്നത് മദ്രാസിൽ ആയിരുന്നു
    ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ഏക മലയാളി ചേറ്റൂർ ശങ്കരൻ നായരാണ്. ഇദ്ദേഹം ഏതു സമ്മേളനത്തിലാണ് അദ്ധ്യക്ഷത വഹിച്ചത്?
    'ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന്‍ ഇന്ത്യയില്‍ വന്നത്' എന്നു പറഞ്ഞ വൈസ്രോയി ആര്?
    ഇന്ത്യയുടെ പതാകയായി ത്രിവർണ്ണപതാക അംഗീകരിച്ചത് ഏത് സമ്മേളനത്തിലാണ്?
    ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിൻ്റെ സൂററ്റ് സെഷനില്‍ അധ്യക്ഷത വഹിച്ചതാര് ?