Challenger App

No.1 PSC Learning App

1M+ Downloads
സമ്പർക്ക ബലത്തിന് ഉദാഹരണമല്ലാത്തത് ഏത് ?

Aവിസ്കസ് ബലം

Bന്യൂക്ലിയർ ബലം

Cപ്രതല ബലം

Dഘർഷണ ബലം

Answer:

B. ന്യൂക്ലിയർ ബലം

Read Explanation:

സമ്പർക്ക ബലം:

സമ്പർക്കത്തിലുള്ള രണ്ട് പ്രതലങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു തരം ബലമാണ്, കോൺടാക്റ്റ് ഫോഴ്‌സ്.

ഉദാഹരണം:

  1. പ്രതല ബലം
  2. വായു പ്രതിരോധം
  3. ഘർഷണം
  4. പ്ലവണ ശക്തി
  5. പേശീബലം


സമ്പർക്കരഹിത ബലം:

സമ്പർക്കമില്ലാത്ത രണ്ട് പ്രതലങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ബലം, സമ്പർക്കരഹിത ബലമാണ്.

ഉദാഹരണം:

  1. ഗുരുത്വാകർഷണ ബലം
  2. കാന്തിക ശക്തി
  3. ഇലക്ട്രോസ്റ്റാറ്റിക് ബലം
  4. ന്യൂക്ലിയർ ഫോഴ്സ്

Related Questions:

ശുദ്ധജലം ഉപയോഗിച്ച് ഗ്രീസോ, എണ്ണയോ പോലുള്ള അഴുക്ക് എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയാത്തതിന്റെ പ്രധാന കാരണം ഏതാണ്?
ഒരു ദ്രാവകത്തിൽ മുങ്ങിയിരിക്കുന്ന വസ്തുക്കൾക്ക് ഭാരക്കുറവ് തോന്നാനുള്ള കാരണം ?
ആധാര അക്ഷത്തിൽ നിന്ന് വസ്തുവിലേക്കുള്ള ലംബ ദൂരവും (r), ബലവും (F) തമ്മിലുള്ള സദിശ ഗുണന ഫലമാണ് ടോർക്ക്. എങ്കിൽ r ഉം F ഉം ഉൾക്കൊള്ളുന്ന പ്രതലത്തിന് എങ്ങിനെയായിരിക്കും τ യുടെ ദിശ.
മേശപ്പുറത്തിരിക്കുന്ന ഒരു പുസ്തകത്തിന്റെ നിരക്കി മാറ്റാൻ ശ്രമിക്കുമ്പോൾ അതിന്റെ ചലനത്തിന് തടസ്സമുണ്ടാക്കുന്ന ബലം ഏത് ?
'കണികാ വ്യവസ്ഥയ്ക്കുമേൽ പ്രയോഗിക്കപ്പെടുന്ന മൊത്തം ബാഹ്യബലം പൂജ്യമാവുമ്പോൾ, ആ വ്യവസ്ഥയുടെ ആകെ രേഖീയ ആക്കം സ്ഥിരമായിരിക്കും.' ഇത് ഏത് നിയമമാണ്?