Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ പറയുന്നവയിൽ സൺയാട്ട്സണിന്റെ മൂന്ന് തത്വങ്ങളിൽ ബാധകമല്ലാത്തത് ഏത്?

  1. ദേശീയത
  2. സമഗ്രാധിപത്യം
  3. സോഷ്യലിസം
  4. ജനാധിപത്യം

    Aഎല്ലാം തെറ്റ്

    Bരണ്ടും നാലും തെറ്റ്

    Cരണ്ട് മാത്രം തെറ്റ്

    Dരണ്ടും മൂന്നും തെറ്റ്

    Answer:

    C. രണ്ട് മാത്രം തെറ്റ്

    Read Explanation:

    ആധുനിക ചൈനയുടെ സ്ഥാപകനായി സൺ യാത്‌-സെന്‍ അറിയപ്പെടുന്നു. ചൈനയുടെ മാറ്റത്തിനായി അദ്ദേഹം അവതരിപ്പിച്ച പരിപാടിയെ മൂന്ന്‌ തത്വങ്ങള്‍ (Three principles) അഥവാ സാൻ മിൻ ചുയി എന്ന്‌ അറിയപ്പെടുന്നു.

    1. ദേശീയത

    ഒരു വിദേശരാജവംശമായി കണക്കാക്കപ്പെട്ടി രുന്ന മഞ്ചു ഭരണത്തെയും അതുപോലെ മറ്റു സാമ്രാജ്യത്വ ശക്തികളെയും അട്ടിമറി ക്കുകയായിരുന്നു “ദേശീയത” എന്ന ആശയംകൊണ്ട്‌ സൺ യാത്‌ -സെന്‍ ഉദ്ദേശിച്ചത്‌.

    2. ജനാധിപത്യം

    “ജനാധിപത്യം” അഥവാ ജനാധിപത്യ ഗവണ്‍മെന്റ്‌ സ്ഥാപിക്കുക എന്നതായിരുന്നു രണ്ടാമത്തെ തത്വം.

    3. സോഷ്യലിസം

    മൂലധനം നിയന്ത്രിക്കുകയും ഭൂവുടമസ്ഥത തുല്യപ്പെടുത്തുകയും ചെയ്യുന്ന “സോഷ്യലിസം” ആയിരുന്നു മൂന്നാമത്തെ തത്വം.