Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നല്കിയവയിൽ അന്തരീക്ഷ താപവ്യാപനപ്രക്രിയകളിൽ പെടാത്തത് ഏത്

Aതാപചാലനം

Bപ്രതിഫലനം

Cസംവഹനം

Dഅഭിവഹനം

Answer:

B. പ്രതിഫലനം

Read Explanation:

അന്തരീക്ഷ താപവ്യാപനപ്രക്രിയകൾ

  1. താപചാലനം

ചൂടായ ഭൗമോപരിതലത്തോട് ചേർന്നുള്ള അന്തരീക്ഷത്തിന്റെ താഴ്ന്ന വിതാനങ്ങളിലേക്ക് താപം പകരുന്നു.

  1. സംവഹനം

ഭൂമിയോടടുത്തുള്ള അന്തരീക്ഷവായു ചൂടുപിടിച്ച് വികസിച്ച് മുകളിലേക്കുയരുന്നതിലൂടെ കൂടുതൽ ഉയരങ്ങളിലേക്ക് താപം വ്യാപിക്കുന്നു.

  1. അഭിവഹനം

കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്നു.

  1. വികിരണം

ഭൗമോപരിതലം ചൂടുപിടിക്കുന്നതോടെ ദീർഘതരംഗങ്ങളായി ഭൗമോപരിതലത്തിൽ നിന്നും ഊർജം പുറന്തള്ളുന്നു.


Related Questions:

ചുവടെ നല്കിയിരിക്കുന്നവയിൽ 'സ്ഥിരവാതങ്ങളു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. വർഷം മുഴുവൻ ഒരു നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന കാറ്റുകളാണ് സ്ഥിരവാതങ്ങൾ.
  2. നിരന്തരവാതങ്ങൾ, ആഗോളവാതങ്ങൾ എന്നീ പേരുകളിലും സ്ഥിരവാതങ്ങൾ അറിയപ്പെടുന്നു.
  3. ആഗോളമർദമേഖലകൾക്കിടയിലാണ് ഈ കാറ്റുകൾ വീശുന്നത്.

    ചുവടെ നല്കിയിരിക്കുന്നവയിൽ 'ഭൂമധ്യരേഖാന്യൂനമർദമേഖല'യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. ഭൂമധ്യരേഖാപ്രദേശത്തെ ഉയർന്ന താപനില കാരണം വായു ചൂടായി വികസിച്ചുയരുന്നതാണ് ഭൂമധ്യരേഖാന്യൂനമർദമേഖല രൂപം കൊള്ളാൻ കാരണം.
    2. ലംബദിശയിൽ വായുപ്രവാഹമുണ്ടാകുന്ന ഈ മേഖലയിൽ കാറ്റുകൾ വീശുന്നില്ല
    3. ഈ മർദമേഖലയെ നിർവാതമേഖല എന്ന് വിളിക്കുന്നു

      ചുവടെ നല്കിയിരിക്കുന്നവയിൽ 'കോറിയോലിസ് ബല'വുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

      1. കാറ്റിന്റെ ദിശയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം കോറിയോലിസ് ബലമാണ്
      2. കോറിയോലിസ് പ്രഭാവം മൂലം ഉത്തരാർധഗോളത്തിൽ കാറ്റുകൾ സഞ്ചാരദിശയുടെ വലത്തോട്ട് വ്യതിചലിക്കുന്നു.
      3. ദക്ഷിണാർധഗോളത്തിൽ കാറ്റുകൾ സഞ്ചാരദിശയ്ക്ക് ഇടത്തോട്ട് വ്യതിചലിക്കുന്നു.
        ഉയർന്ന തോതിലുള്ള സംവഹന പ്രവാഹത്തിന്റെ ഫലമായി രൂപം കൊള്ളുന്ന പഞ്ഞിക്കെട്ടുകൾക്ക് സമാനമായ മേഘങ്ങളുടെ പേര് ?
        അന്തരീക്ഷ താപനില 0 ഡിഗ്രി സെൽഷ്യസിൽ താഴെയായി കുറയുന്ന പ്രദേശങ്ങളിൽ പ്രത്യേകിച്ച് രാത്രികാലങ്ങളിൽ തുഷാരത്തിന്റെ സ്ഥാനത്ത് രൂപം കൊള്ളുന്ന നേർത്ത കണികകൾ ഏത്?