App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ അധികാരങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

Aദുരന്തനിവാരണ നയങ്ങൾ രൂപീകരിക്കുക.

Bസംസ്ഥാന ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതിൽ സംസ്ഥാന അധികാരികൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുക.

Cദുരന്തനിവാരണ നയത്തിന്റേയും പദ്ധതിയുടേയും നിർവ്വഹണവും നടപ്പാക്കലും ഏകോപിപ്പിക്കുക

Dദുരന്ത ലഘൂകരണത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കുക.

Answer:

D. ദുരന്ത ലഘൂകരണത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കുക.

Read Explanation:

 ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ അധികാരങ്ങൾ 

  • ദുരന്തനിവാരണ നയങ്ങൾ രൂപീകരിക്കുക
  • ദേശീയ ദുരന്ത നിവാരണ പദ്ധതി അംഗീകരിക്കുക
  • ദേശീയ പദ്ധതിക്ക് അനുസൃതമായി ഇന്ത്യാ ഗവൺമെന്റ് തയാറാക്കിയ പദ്ധതികൾക്ക് അംഗീകാരം നൽകുക
  • സംസ്ഥാന ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതിൽ സംസ്ഥാന അധികാരികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ തയ്യാറാക്കുക.
  • വികസന പദ്ധതികളിലും മറ്റ് പദ്ധതികളിലും ദുരന്തം തടയുന്നതിനും ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ സമന്വയിപ്പിക്കുന്നതിനുവേണ്ടി ഇന്ത്യ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളോ  വകുപ്പുകളോ പിന്തുടരേണ്ട മാർഗനിർദേശങ്ങൾ തയാറാക്കുക
  • ദുരന്തനിവാരണ നയത്തിന്റേയും പദ്ധതിയുടേയും നിർവ്വഹണവും നടപ്പാക്കലും ഏകോപിപ്പിക്കുക. 
  • ദുരന്ത ലഘൂകരണത്തിന് ഫണ്ട് നൽകുന്നതിനായി സർക്കാരിനോട് ശിപാർശ ചെയ്യുക. 
  • കേന്ദ്രഗവൺമെന്റ് നിർണ്ണയിക്കുന്നതിനനുസരിച്ച് വലിയ ദുരന്തങ്ങൾ ബാധിച്ച മറ്റ് രാജ്യങ്ങൾക്ക് പിന്തുണ നൽകുക
  • ദുരന്തം തടയുന്നതിനോ ലഘൂകരിക്കുന്നതിനോ അല്ലെങ്കിൽ ഭീഷണിപ്പെടുത്തുന്ന ദുരന്ത സാഹചര്യത്തെയോ ദുരന്തത്തെ നേരിടാനുള്ള തയ്യാറെടുപ്പും ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മറ്റു നടപടികളും സ്വീകരിക്കുക.

Related Questions:

കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
ഇന്ത്യയിൽ സെന്സസ് നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത്?.
Panchayati Raj System was introduced in Kerala in :
എല്ലാ റവന്യൂ ഓഫീസുകളിലും ഈ ഓഫീസ് പ്രോജക്ട് നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല ?
കേരളത്തിൻറെ പുതിയ പോലീസ് മേധാവി ആര്?