Challenger App

No.1 PSC Learning App

1M+ Downloads
യൂണിയൻ ലിസ്റ്റിൽ പെടാത്തത് ഏത്?

Aതുറമുഖങ്ങൾ

Bറെയിൽവേ

Cഹൈവേകൾ

Dപൊതുജനാരോഗ്യം

Answer:

D. പൊതുജനാരോഗ്യം

Read Explanation:

യൂണിയൻ ലിസ്റ്റ് 

  • ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണ് യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
  • ഈ വിഷയങ്ങളിൽ രാജ്യം മുഴുവൻ പൊതുവായ നയങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്.
  • ഈ ലിസ്റ്ലെ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതിനുള്ള അധികാരം കേന്ദ്രഗവൺമെന്റിൽ നിക്ഷിപ്തമാണ്.
  • തുറമുഖങ്ങൾ, റെയിൽവേ, ഹൈവേ തുടങ്ങിയവയെല്ലാം യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്നു.

സംസ്ഥാന ലിസ്റ്റ്

  • സംസ്ഥാനങ്ങൾക്ക് മാത്രം നിയമനിർമ്മാണാധികാരമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന ലിസ്റ്.
  • പൊതു ജനാരോഗ്യം  സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുന്നു.

കൺകറന്റ് ലിസ്റ്റ്

  • സംസ്ഥാനങ്ങൾക്കും പാർലമെന്റ്നും  നിയമനിർമ്മാണ അധികാരമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന ലിസ്റ്റ്.  

Related Questions:

താഴെ തന്നിരിക്കുന്ന വിഷയങ്ങളെ (കോളം-A) ഭരണഘടനയിലെ ഏഴാം പട്ടികയിലെ ലിസ്റ്റുകൾ/അവശിഷ്ടാധികാരങ്ങൾ (കോളം-B ) എന്നിവയുമായി യോജിപ്പിച്ചതിൽ ശരിയായവ കണ്ടെത്തുക

A (വിഷയങ്ങൾ)

B (ലിസ്റ്റുകൾ/അവശിഷ്ടാധികാരം)

i

തുറമുഖങ്ങൾ

കേന്ദ്ര ലിസ്റ്റ്

ii

ഭൂമി

സംസ്ഥാന ലിസ്റ്റ്

iii

സൈബർ നിയമങ്ങൾ

സംയുക്ത ലിസ്റ്റ്

iv

പിന്തുടർച്ചാവകാശം

അവശിഷ്ടാധികാരങ്ങൾ

താഴെ പറയുന്ന പ്രസ്‌താവനകളിൽ ശരിയേത്?

(i) പൊതുജനാരോഗ്യം സംസ്ഥാന ലിസ്റ്റിലെ ഒരു വിഷയമാണ്

(ii) വനം കൺകറൻ്റ് ലിസ്റ്റിലെ വിഷയമാണ്

( iii) സൈബർ നിയമങ്ങൾ ശിഷ്ടാധികാരങ്ങളിൽ വരുന്നതാണ്

കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും നിയമം നിർമ്മിച്ചാൽ
കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയങ്ങളിൽ നിയമ നിർമ്മാണം നടത്താനുള്ള അധികാരംനിക്ഷിപ്തമായിരിക്കുന്നത് ?
താഴെ പറയുന്നതിൽ നിന്ന് ശരിയായ ജോഡിയെ കണ്ടെത്തുക.