App Logo

No.1 PSC Learning App

1M+ Downloads
പ്രസിദ്ധ മനശാസ്ത്രജ്ഞനായ ഫ്രോയ്ഡിന്റെ സിദ്ധാന്തമനുസരിച്ച് മനസ്സിൻറെ മൂന്ന് അവസ്ഥകളിൽ പെടാത്തത് ഏത് ?

Aബോധമനസ്സ്

Bഉപബോധമനസ്സ്

Cഅപരാധ മനസ്സ്

Dഅബോധ മനസ്സ്

Answer:

C. അപരാധ മനസ്സ്

Read Explanation:

ഫ്രോയിഡും മനോവിശ്ലേഷണ സമീപനവും:

  • മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്, സിഗ്മണ്ട് ഫ്രോയിഡ ആണ്.  
  • മനോവിശ്ലേഷണത്തിന്റെ പിതാവ് / മാനസികാപഗ്രഥനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതും, സിഗ്മണ്ട് ഫ്രോയിഡ് ആണ്.
  • മനുഷ്യ മനസ് / അബോധ മനസ്, മഞ്ഞ് മല പോലെയാണെന്ന് അഭിപ്രായപ്പെട്ടതും, സിഗ്മണ്ട് ഫ്രോയിഡ് ആണ്. 

 

മനോവിശേഷണ സിദ്ധാന്തം - പ്രധാന ആശയങ്ങളും പ്രത്യേകതകളും:

  1. മനസ്സിന്റെ ഉള്ളറകളിലേക്കുള്ള അന്വേഷണം
  2. മനോവിഭ്രാന്തികളെ സംബന്ധിച്ച് നടത്തിയ അന്വേഷണങ്ങളിൽ നിന്നും, അനുഭവങ്ങളിൽ (Clinical experience) നിന്നും, പരീക്ഷണങ്ങളിൽ നിന്നും ആവിർഭവിച്ച സമീപനം
  3. ലൈംഗികമായ അബോധ സംഘർഷങ്ങളും, അക്രാമകത്വവും (aggression), മനുഷ്യന്റെ വ്യക്തിത്വത്തെ വലിയ അളവിൽ സ്വാധീനിക്കുന്നതായി സിദ്ധാന്തിക്കുന്നു
  4. മനസ്സിൽ സംഭരിക്കപ്പെടുന്ന ബാല്യകാല അനുഭവങ്ങളും, അടിച്ചമർത്തപ്പെട്ട വികാരങ്ങളും, വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നു.

 

മനോവിശ്ലേഷണ സമീപനത്തിൽ ഫ്രോയ്ഡിനെ കൂടാതെ പ്രധാന പങ്ക് വഹിച്ച പ്രമുഖർ:

  1. കാൾ യുങ് (Carl Jung)
  2. ആൽഫ്രഡ് ആഡ്ലർ (Alfred Adler)
  3. വില്യം റിച്ച് (Wilhelm Reich)

 

മനോവിശ്ലേഷണ സിദ്ധാന്തവുമായി ബന്ധപ്പെട്ട വർഗ്ഗീകരണം:

      മനോവിശ്ലേഷണ സിദ്ധാന്തവുമായി ബന്ധപ്പെട്ട മൂന്ന് വിഭാഗങ്ങൾ ചുവടെ ചേർക്കുന്നു;

  1. വ്യക്തിത്വത്തിന്റെ ചലനാത്മകത (Theory of Personality Dynamics)
  2. വ്യക്തിത്വ ഘടന (Structure of Personality)
  3. മനോലൈംഗിക വികാസ സങ്കൽപങ്ങൾ (Psycho Sexual Stages)

 

 

 

 

വ്യക്തിത്വത്തിന്റെ ചലനാത്മകത:

           മനസിന്റെ മൂന്ന് തലങ്ങളെ സംബന്ധിക്കുന്ന ആശയങ്ങളാണ്, ഫോയിഡ് വ്യക്തമാക്കുന്നത്.

 

മനസിന്റെ മൂന്ന് തലങ്ങൾ:

  1. ബോധ മനസ് (Conscious Mind)
  2. ഉപബോധ മനസ് (Subconscious Mind)
  3. അബോധ മനസ് (Unconscious Mind)

 

 

ബോധ മനസ്:

  • സാധാരണ നിലയിലുള്ള മനസ്സാണ്, ബോധ മനസ്സ്.  
  • പ്രത്യക്ഷത്തിൽ അറിവുള്ളതും, എന്നാൽ ഓർക്കാൻ കഴിയുന്നതുമായ അനുഭവങ്ങൾ ഉൾക്കൊള്ളുന്ന തലമാണ് ബോധ മനസ്.
  • ഒരു പ്രത്യേക സന്ദർഭം വരുമ്പോൾ, നമ്മുടെ ബോധത്തിന്റെ ഉപരി തലത്തിൽ നിന്നും ഓർമകൾ, ചിന്തകൾ, ആഗ്രഹങ്ങൾ എന്നിവയെല്ലാം ലഭ്യമാകുന്ന മനസിന്റെ തലം കൂടിയാണ്, ബോധ മനസ്.

 

ഉപബോധ മനസ്:

  • ബോധ മനസ്സിനും അബോധ മനസ്സിനും ഇടയ്ക്കുള്ള തലമാണ് ഉപബോധ മനസ്സ്.  
  • പൂർണ്ണമായി ഓർമയിൽ ഇല്ലാത്തതും, എന്നാൽ ഒരു പ്രത്യേക അവസരത്തിൽ, വ്യക്തിക്ക് പെട്ടെന്ന് തന്നെ ബോധ മനസിൽ കൊണ്ടു വരാവുന്നതുമായ അനുഭവങ്ങളാണ്, ഉപ ബോധ മനസ്സിൽ ഉൾപ്പെടുന്നത്.
  • പലപ്പോഴും സ്വപ്നങ്ങൾ ഉണ്ടാവുന്നത്, അബോധ തലത്തിലെ അന്തർലീനമായ അനുഭവങ്ങൾ പ്രതീകവത്കൃതമായി ഉപബോധ തലത്തിലേക്ക് ഊർന്നു വരുമ്പോഴാണെന്നും, അനുമാനിക്കുന്നു.

 

അബോധ മനസ്:

  • ഫ്രോയിഡ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് അബോധ മനസിനാണ്.
  • മനസിന്റെ പൂർണമായതും, ആഴത്തിലുള്ളതുമായ തലമാണ് അബോധ മനസ്.
  • ജന്മസിദ്ധമായ വാസനയുടെ സംഭരണിയായി കണക്കാക്കുന്ന തലം കൂടിയാണ്, അബോധ മനസ്.

 

  • മനുഷ്യ വ്യവഹാരത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത് അബോധ മനസാണ്.
  • വ്യക്തിയുടെ വ്യവഹാര ശൈലിയും, അത് വഴി വ്യക്തിത്വവും നിർണയിക്കുന്നത്, അബോധ മനസിൽ ഒളിച്ചു വെയ്ക്കുന്ന അനുഭവങ്ങളും, ആഗ്രഹങ്ങളുമാണ്.
  • വ്യക്തിത്വത്തെ പ്രധാനമായും നിർണയിക്കുന്ന അബോധ മനസിലെ കാര്യങ്ങൾ, പലപ്പോഴും സ്വപ്നങ്ങളിലൂടെ പുറത്തു വരുമെന്ന് ഫ്രോയിഡ് അനുമാനിക്കുന്നു.
  • അതുകൊണ്ടു തന്നെ മാനസിക പ്രശ്നങ്ങളുള്ളവരെ ചികിത്സിക്കുന്നതിന് ഫ്രോയിഡ്, സ്വപ്നാപഗ്രഥനം (Dream analysis) എന്ന രീതി പ്രയോജനപ്പെടുത്തിയിരുന്നു.

 

 

 

അബോധ മനസ്സിനെ, മഞ്ഞു മലയുമായുള്ള ഫ്രോയ്ഡിന്റെ താര്യതമ്യപ്പെടുത്തൽ:

  • മനസ്സിന്റെ അബോധ മനസ്സ് ഒരു മഞ്ഞു മലയുമായി (Iceberg) സാദൃശ്യമുള്ളതായി ഫ്രോയ്ഡ് പ്രസ്താവിച്ചു
  • കടലിൽ ഒഴുകി നടക്കുന്ന മഞ്ഞു മലയുടെ കൂടുതൽ ഭാഗവും, വെള്ളത്തിനുള്ളിലായിരിക്കും.
  • ചെറിയ ഒരു ഭാഗം മാത്രമേ പുറത്തു നിന്നു നോക്കുമ്പോൾ കാണുകയുള്ളു. 
  • അതു പോലെ ഏറ്റവും വലിയ തലമായ അബോധ മനസ്സ്, നമ്മുടെ ബോധാവസ്ഥയിൽ നിന്നെല്ലാം വിഭിന്നമായി, ആരും കാണാതെ സ്ഥിതി ചെയ്യുന്നുവെന്ന് ഫ്രോയിഡ് പ്രസ്താവിച്ചു. 

 

 


Related Questions:

The individual has both positive valence of approximate equal intensity that may cause conflict is known as:
വ്യക്തിത്വവികസനവും ആയി ബന്ധപ്പെട്ട സിദ്ധാന്തങ്ങളിൽ 'ടൈപ്പ് തിയറി'യുടെ വക്താവായി അറിയപ്പെടുന്നതാര് ?
വ്യക്തിത്വ പഠനത്തിൽ മനോവിശ്ലേഷണ സമീപനം താഴെ പറയുന്നവയിൽ ഏതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത് ?
അക്കാദമീയ പ്രവർത്തനങ്ങളും മറ്റ് വിദ്യാഭ്യാസ പ്രവർത്തനങ്ങളും മൂല്യ നിർണ്ണയത്തിനായി ഒന്നിച്ച് സൂക്ഷിക്കു ന്നതാണ് :

Choose the most suitable combunation from the following for the statement Learning disabled children usually have:

(A) Disorders of attention (B) Poor intelligence (C) Poor time and space orientation (D) Perceptual disorders