App Logo

No.1 PSC Learning App

1M+ Downloads
സിന്ധു നദിയുമായി ബന്ധമില്ലാത്തത് ഏത് ?

Aബംഗാൾ ഉൾക്കടലിൽ പതിക്കുന്നു

Bടിബറ്റിലെ മാനസ സരോവർ തടാകത്തിൽ നിന്ന് ഉത്ഭവിക്കുന്നു

Cജമ്മു കാശ്മീരിലൂടെ ഒഴുകുന്നു

Dഝലം ഒരു പോഷക നദിയാണ്

Answer:

A. ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു

Read Explanation:

സിന്ധു നദി

  • ഉത്ഭവസ്ഥാനം  - ടിബറ്റിലെ മാന സരോവറിന് അടുത്തുള്ള ബോഗാർ ചു ഗ്ലേസിയർ. 
  • അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി
  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാറുള്ള നദി. 
  • പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയൻ നദി 
  • ആകെ നീളം - 2880 കി.മീ
  • ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന നദി. 
  • ഹാരപ്പ സംസ്‌കാരം നിലനിന്നിരുന്ന നദീതടം
  • ലോകത്താദ്യമായി പരുത്തി കൃഷി ചെയ്തത്‌ സിന്ധുനദിയുടെ തടത്തിലാണ്‌.
  • ഇന്‍ഡസ്‌ എന്നറിയപ്പെടുന്ന നദി,ഇന്ത്യയെന്ന പേരിന്‌ നിദാനമായ നദി. 
  • ഝലം, ചിനാബ്‌, രവി, ബിയാസ്‌, സത്ലജ്‌ എന്നിവ പോഷക നദികളാണ്‌. 
  • സിന്ധുവിന്റെ പോഷകനദികളില്‍ നിന്നുമാണ്‌ പഞ്ചാബിന്‌ ആ പേരു ലഭിച്ചത്‌. 
  • ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന ഏക നദി.
  • പാകിസ്താന്റെ ദേശീയ നദി.
  • പാകിസ്താനിലെ ഏറ്റവും വലിയ നദി.
  • പാകിസ്താനിലെ ഏറ്റവും നീളം കൂടിയ നദി. 
  • സിന്ധു പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്ന പ്രദേശം : ചില്ലാർ
  • നദീവ്യൂഹത്തിലെ ജലം പങ്കിടുന്നതു സംബന്ധിച്ചാണ്‌ ഇന്ത്യയും പാകിസ്താനും 1960-ല്‍ സിന്ധുനദീജല ഉടമ്പടിയില്‍ ഏര്‍പ്പെട്ടത്‌. 
  • സിന്ധുനദീജല കരാറിന് മധ്യസ്ഥത വഹിച്ചത് - ലോകബാങ്ക്

Related Questions:

The river flowing between vindya and Satpura Ranges :
Which of the following tributaries of the Ganga is known as the Goriganga in Nepal and originates from the Milam Glacier?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോഷക നദികളുള്ള നദിയേത്?
Which of the following projects is made on the Sutlej River?
നർമദാ-താപ്തി നദികൾക്കിടയിലുള്ള പർവ്വതനിര ?