App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ അധികാരമല്ലാത്തത് ?

Aപിഴ ചുമത്തൽ

Bനഷ്ടപരിഹാരം നൽകൽ

Cഅച്ചടക്ക നടപടി ശുപാർശ ചെയ്യുന്നു

Dമുകളിൽ പറഞ്ഞവ ഒന്നുമല്ല

Answer:

D. മുകളിൽ പറഞ്ഞവ ഒന്നുമല്ല

Read Explanation:

  • സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയ മം 2005 (Right to Information Act 2005)
  • വിവരാവകാശ നിയമം ഇന്ത്യൻ പാർലമെൻറ് പാസ്സാക്കിയത് - 2005 ജൂൺ 15
  • ദേശീയ വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് - 2005 ഒക്ടോബർ 12
  • ദേശീയ വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം - ന്യൂഡൽഹി
  • കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത് - 2005 ഡിസംബർ 19
  • സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം - തിരുവനന്തപുരം
  • വിവരാവകാശ കമ്മീഷൻ ഒരു അപേക്ഷ കൊടുത്താൽ മറുപടി കിട്ടിയില്ലെങ്കിൽ പ്രതിദിനം 250 രൂപാ നിരക്കിൽ, പരമാവധി 25000 രൂപാ വരെ പിഴശിക്ഷ ലഭിക്കും. കൂടാതെ, വകുപ്പുതലത്തിൽ അച്ചടക്കനടപടിയും ഉണ്ടായേക്കാം.
  • ശിക്ഷാധികാരം കമ്മീഷനാണ്.
  • വിവരാധികാരി, വിവരം നൽകുന്നതിന് ആവശ്യപ്പെട്ട, മറ്റേതൊരു ഉദ്യോഗസ്ഥനും ഇവ ബാധകമാണ്.

Related Questions:

കേന്ദ്ര / സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടെയും മറ്റ് അംഗങ്ങളുടെയും ഉയർന്ന പ്രായപരിധി എത്ര ?
കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണർ അടക്കം എത്ര അംഗങ്ങളുണ്ട് ?
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ?
കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി 2024 ഫെബ്രുവരിയിൽ നിയമിതനായത് ആര് ?
കേരളാ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണറെ കൂടാതെ എത്ര അംഗങ്ങളുണ്ട് ?