Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തിത്വത്തിൻ്റെ പാലകൻ (Executive of personality) എന്ന് വിശേഷിപ്പിക്കുന്നത് ഇവയിൽ ഏതിനെയാണ് ?

Aബോധമനസ്സ്

Bഇദ്ദ്

Cഈഗോ

Dസൂപ്പർ ഈഗോ

Answer:

C. ഈഗോ

Read Explanation:

  • വ്യക്തിത്വ ഘടന 3 മുഖ്യ വ്യവസ്ഥകളായ ഇദ്ദ്,  ഈഗോ, സൂപ്പർ ഈഗോ എന്നിവ സംയോജിച്ചുണ്ടാകുന്നതാണെന്ന് ഫ്രോയ്ഡ് പറയുന്നു. 

അഹം / ഈഗോ (Ego)

  • യാഥാർഥ്യ തത്വത്തിൽ പ്രവർത്തിക്കുന്നു. 
  • ആത്മനിഷ്ഠമായ അനുഭവങ്ങളെയും വസ്തുനിഷ്ടമായ സത്യങ്ങളെയും വേർതിരിച്ചറിയാൻ ഈഗോയ്ക്ക് കഴിയുന്നു. 
  • ഇദ്ദിനെ നിയന്ത്രിക്കാനായി മനുഷ്യനിലുള്ള പോലീസ് ശക്തിയാണ് ഈഗോ. 
  • ഇദ്ദ് ആത്മനിഷ്ഠമായ അനുഭവങ്ങളെ മാത്രം പരിഗണിക്കുമ്പോൾ ഈഗോ ആത്മനിഷ്ഠമായ അനുഭവങ്ങളെയും വസ്തുനിഷ്ഠമായ ശരികളെയും വേർതിരിച്ചറിയുന്നു.  അതുകൊണ്ടാണ് മനുഷ്യ മനസ്സിലെ "പോലീസ് ഫോഴ്സ്" ആയും "വ്യക്തിത്വത്തിൻ്റെ പാലകൻ / നിയന്ത്രകൻ (Executive of personality)" ആയും ഈഗോയെ കണക്കാക്കുന്നത്. 
  • സൂപ്പർ ഈഗോയുടെ സമ്മർദ്ദങ്ങളിൽ നിന്ന് വ്യക്തിയെ സന്തുലനത്തോടെ സംരക്ഷിക്കുന്നത് ഈഗോ ആണ്. 

Related Questions:

"ഒരു വ്യക്തിയുടെ സുദൃഢവും സംഘടിതവുമായ സ്വഭാവം, വികാരങ്ങൾ, ബുദ്ധി, ശരീര പ്രകൃതി എന്നിവയാണ് അയാളുടെ പ്രകൃതിയോടുള്ള സമായോജനം നിർണയിക്കുന്നത്" എന്ന് അഭിപ്രായപ്പെട്ടത് ആര് ?
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടമായ ഫാലിക് സ്റ്റേജിലെ കാമോദീപക മേഖല
വായുമായി ബന്ധപ്പെട്ട ഏതൊരു പ്രവർത്തിയും കുഞ്ഞിന് ആനന്ദം നൽകുന്ന ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടം ?
റോഷാ മഷിയൊപ്പു പരീക്ഷയിൽ എത്ര മഷിയൊപ്പുകൾ ആണ് ഉപയോഗിക്കുന്നത് ?
സാമൂഹികമായി അസ്വീകാര്യമായ ആഗ്രഹങ്ങളെ അഭിലഷണീയമായ വഴികളിലൂടെ തിരിച്ചു വിടുന്ന പ്രക്രിയ അറിയപ്പെടുന്നത് :