Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നതിൽ 'കാളയും കരടിയും ' എന്ന പദങ്ങൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aതൊഴിൽ വിപണി

Bഓഹരി വിപണി

Cചരക്ക് വിപണി

Dകുത്തക വിപണി

Answer:

B. ഓഹരി വിപണി

Read Explanation:

  • ഓഹരി വിപണിയിൽ സ്ഥിരമായി കേൾക്കുന്ന ഒരു പദമാണ് ഓഹരി ചന്ത.

  • ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സ്ഥലമാണ് ഓഹരി ചന്ത അല്ലെങ്കിൽ ഷെയർ മാർക്കറ്റുകൾ.

  • ഓഹരി കമ്പോളത്തിൽ ഓഹരി കച്ചവടക്കാരുമുണ്ട്, ഊഹക്കച്ചവടക്കാരുമുണ്ട്.

  • ഓഹരി കമ്പോളത്തിൽ ഓഹരികൾക്ക് വില കൂടുമെന്ന് പ്രതീക്ഷിച്ച് കൊണ്ട് ഓഹരികൾ വാങ്ങിക്കൂട്ടുന്ന ഓഹരിക്കച്ചവടക്കാരാണ് ബുൾ (കാള) എന്ന് അറിയപ്പെടുന്നത്.

  • അതുപോലെ ഓഹരി കമ്പോളത്തിൽ ഓഹരികൾക്ക് വില കുറയുമെന്ന് ഭയന്ന് ഓഹരികൾ വിൽപ്പന നടത്തുന്ന ഊഹക്കച്ചവടക്കാരാണ് ബെയർ അഥവാ കരടി.

  • കാളയും, കരടിയും ഓഹരി വിപണിയുടെ പൊതു സ്വഭാവം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രതീകങ്ങളാണ്.


Related Questions:

ഏഷ്യയിലെ ആദ്യത്തെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ട്രേഡ് ഫണ്ട് നിലവിൽ വരുന്നത് എവിടെയാണ് ?
ആഗോളതലത്തിൽ ഒരു കലണ്ടർ വർഷം പ്രാഥമിക ഓഹരി വിൽപ്പനവഴി ഏറ്റവുമധികം ധനസമാഹരണം നടത്തിയ സ്റ്റോക്ക് എക്സ്ചേഞ്ച് ?
Which sector contributed the major share in GDP of India in 2022-23 ?
First chairman of SEBI :
കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്ന വർഷം ?