App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ 'വൈറ്റ് ബോക്സ് തിയറി' എന്നറിയപ്പെടുന്ന ശാസ്ത്രശാഖ ഏതാണ് ?

Aവ്യവഹാരവാദം

Bക്രിട്ടിക്കൽ പെഡഗോഗി

Cഹോളിസ്റ്റിക് മനശാസ്ത്രം

Dകോഗ്നിറ്റീവ് കൺസ്ട്രക്റ്റീവിസം

Answer:

D. കോഗ്നിറ്റീവ് കൺസ്ട്രക്റ്റീവിസം

Read Explanation:

വൈജ്ഞാനിക ജ്ഞാനനിർമ്മിതിവാദം   (Cognitive Constructivism)

  • കുട്ടി അറിവു നിർമ്മിക്കുന്നുവെന്നും പഠനത്തിലൂടെ മനോമാതൃകകളുടെ (Mental construct) രൂപീകരണമാണ് നടക്കുന്നതെന്നും അനുമാനിക്കുന്ന സിദ്ധാന്തം - വൈജ്ഞാനിക സിദ്ധാന്തം
  • പഠനത്തിൽ പഠിതാവിനാണ് കേന്ദ്രസ്ഥാനമെന്നും വിദ്യാഭ്യാസം വ്യക്തിയുടെ സർവ്വതോ മുഖമായ വികസനമാണെന്നും, ഈ വികസനത്തിൽ വൈജ്ഞാനിക വികസനമാണ് മുഖ്യം എന്നും വാദിക്കുന്നത് - വൈജ്ഞാനിക സിദ്ധാന്തങ്ങൾ
  • പഠിതാവിന് ഒരു ഗവേഷകന്റെ പങ്കാണ് വഹിക്കാനുള്ളത്. അധ്യാപകൻ ഒരു വഴികാട്ടിയുടെ കടമ നിർവ്വഹിക്കണം എന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം - വൈജ്ഞാനിക സിദ്ധാന്തം 
  • കണ്ടെത്തലുകളിലൂടെയുള്ള പഠനത്തിൽ ഉണ്ടായിരിക്കേണ്ട മൂന്നു സാഹചര്യങ്ങൾ - ഉത്തേജനം, നിലനിർത്തൽ, മാർഗ്ഗദർശനം എന്നിവ
  • ഈ സാഹചര്യങ്ങൾ മൂന്നും നൽകാൻ അധ്യാപകനു കഴിഞ്ഞാൽ കണ്ടു പിടുത്തങ്ങളിൽ ഊന്നിയുള്ള പഠനം സാധ്യമാണ്.
  • വൈജ്ഞാനിക ജ്ഞാനനിർമ്മിതിവാദത്തിന്റെ വക്താക്കൾ -  ജീൻ പിയാഷെ, ബ്രൂണർ

Related Questions:

എലികളിലും, പ്രാവുകളിലും പരീക്ഷണം നടത്തിയത് ?
ഒരു വസ്തുവിന്റെ ഘടനയാണ് അതിൻറെ ധർമ്മത്തെ നിർണയിക്കുന്നത് എന്നു വിശ്വസിക്കുന്ന മനശാസ്ത്ര ചിന്താധാര ഏത് ?
The author of the book CONDITIONED REFLEXES:
According to Vygotsky, internalization refers to:
ഏത് തലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്നാണ് സിഗ്മണ്ട് ഫ്രോയിഡ് വിശദീകരിച്ചത് ?