App Logo

No.1 PSC Learning App

1M+ Downloads
വിവാഹ ബന്ധം വേർപ്പെടുത്തിയ മുസ്ലീം വനിതകൾക്ക് ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട കേസ് താഴെ പറയുന്നവയിൽ ഏത് ആകുന്നു?

Aമധുര കേസ്

Bവിശാഖ കേസ്

Cഷബാനു കേസ്

Dഷയറാ ബാനു കേസ്

Answer:

C. ഷബാനു കേസ്

Read Explanation:

  • ഭോപ്പാലില്‍ നിന്നുള്ള അറുപതുകാരി ഷാബാനു തന്റെ മുന്‍ ഭര്‍ത്താവ് മുഹമ്മദ് ഖാനില്‍ നിന്ന് താന്‍ പുനര്‍ വിവാഹിതയാകുന്നത് വരെ ജീവനാംശം തേടിയാണ് കോടതിയിലെത്തിയത്

  • മധ്യ പ്രദേശ് ഹൈക്കോടതി അവര്‍ക്ക് അനുകൂലമായി വിധിച്ചു.

  • മുഹമ്മദ് ഖാന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി മുസ്‌ലിം വ്യക്തിനിയമം അനുസരിച്ച് ഷാബാനുവിന്റെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്നു വാദിച്ചു. എന്നാല്‍ പുനര്‍വിവാഹിതയാകുന്നത് വരെ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കുന്ന ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് പ്രകാരമാണ്(സി ആര്‍ സി പി സെക്ഷന്‍ 125) സുപ്രീം കോടതി വിധിയെഴുതിയത്.


Related Questions:

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആരായിരുന്നു ?
സുപ്രീംകോടതിയുടെ മൗലികാധികാര പരിധിക്ക് (Original Jurisdiction) ഉദാഹരണം ഏത് ?
നാം കല്‍പ്പിക്കുന്നു എന്നര്‍ത്ഥം വരുന്ന റിട്ട് ?
എസ് ആർ ബൊമ്മ v/s യൂണിയൻ ഓഫ് ഇന്ത്യ കേസുമായി ബന്ധപ്പെട്ടിരിക്കുന്നത്
രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ തർക്കങ്ങൾ പരിഹരിക്കുന്നത് ?