App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് പരിസ്ഥിതിയുടെ ശരിയായ നിർവചനം?

Aപ്രകൃതിയിലെ ജൈവികവും അജൈവികവുമായഎല്ലാ ഘടകങ്ങളും ചേർന്നതാണ് പരിസ്ഥിതി

Bപ്രകൃതിയിലെ ജൈവിക ഘടകങ്ങൾ മാത്രം ഉൾകൊള്ളുന്നതാണ് പരിസ്ഥിതി

Cഒരു ജീവിവർഗ്ഗത്തിന്റെ ജനസംഖ്യാ വളർച്ചയ്ക്ക് അനുകൂലമായ ഘടകങ്ങൾ മാത്രം ഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി

Dഇവയൊന്നുമല്ല

Answer:

A. പ്രകൃതിയിലെ ജൈവികവും അജൈവികവുമായഎല്ലാ ഘടകങ്ങളും ചേർന്നതാണ് പരിസ്ഥിതി

Read Explanation:

പരിസ്ഥിതി

  • പ്രകൃതിയിലെ ജൈവികവും അജൈവികവുമായഎല്ലാ ഘടകങ്ങളും ചേർന്നതാണ് - പരിസ്ഥിതി
  • ജീവികളും പരിസരവുമായുള്ള പരസ്‌പരബന്ധത്തെക്കുറിച്ചുള്ള പഠനം -പരിസ്ഥിതി ശാസ്ത്രം (Ecology)
  • ഇക്കോളജി എന്ന പദം ഉത്ഭവിച്ചത് 'വാസസ്ഥലം' എന്നർത്ഥം വരുന്ന ഓയ്ക്കോസ് (Oikos) എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ്.
  • ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - ഏണസ്റ്റ് ഹെയ്ക്കൽ
  • ആധുനിക പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് - യൂജിൻ പി ഒഡം
  • ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് -  പ്രൊഫ. രാംദിയോ മിശ്ര
  • പരിസ്ഥിതി ദിനമായി ആചരിക്കുന്ന ദിവസം- ജൂൺ 5
  • 2023 ലെ പരിസ്ഥിതി ദിന സന്ദേശം- Solutions to plastic pollution

Related Questions:

രണ്ട് ആവാസ വ്യവസ്ഥകൾക്കിടയിലെ സംക്രമണ മേഖലയെ (Transition Zone) അറിയപ്പെടുന്നത് ?
കടലിൽ നീന്തുന്നത് പുഴയിൽ നീന്തുന്നതിനേക്കാൾ എളുപ്പമാണ്. കാരണം :

ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതില്‍ ഓക്സിജന്‍, കാര്‍ബണ്‍ഡയോക്സൈഡ്, നൈട്രജന്‍ എന്നീ വാതകങ്ങള്‍ക്ക് തുല്യപ്രാധാന്യമുണ്ട്. ഇതിനെ ആസ്പദമാക്കി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതിനെ കണ്ടെത്തുക.

1.സസ്യങ്ങള്‍ പ്രകാശസംശ്ലേഷണത്തിനായി കാര്‍ബണ്‍ഡയോക്സൈഡ് പ്രയോജനപ്പെടുത്തുന്നു.

2.മനുഷ്യനടക്കമുള്ള ജന്തുജാലങ്ങള്‍ ശ്വസനത്തിനായി ഓക്സിജന്‍ ഉപയോഗപ്പെടുത്തുന്നു.

3.സസ്യങ്ങള്‍ നൈട്രജന്‍ സ്ഥിതീകരണത്തിലൂടെ നൈട്രജന്‍ വാതകത്തെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നു.

ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു പുൽമേടിലെ ആവാസവ്യവസ്ഥയിൽ ഏറ്റവും ഉയർന്ന മൂല്യം (gm/m2/yr) പ്രതീക്ഷിക്കുന്നത്?
അറ്റ പ്രൈമറി ഉൽപ്പാദനത്തിന്റെ കാര്യത്തിൽ ഇനിപ്പറയുന്ന ആവാസവ്യവസ്ഥകളിൽ ഏതാണ് ഏറ്റവും ഉൽപ്പാദനക്ഷമതയുള്ളത്?