App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്ന ശരിയായ പ്രസ്താവന ഏത്?

AIFS ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന സ്ഥാപനമാണ് ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാഡമി

Bഇത് സ്ഥിതി ചെയ്യുന്നത് ഡൽഹിയിലാണ്.

Cഐ.എഫ്.എസ് രൂപീകരിച്ചവർഷം 1965

Dഇവയെല്ലാം

Answer:

A. IFS ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന സ്ഥാപനമാണ് ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാഡമി

Read Explanation:

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) :

  • 1966 ൽ രൂപീകരിച്ചു.
  • കേന്ദ്ര പരിസ്ഥിതി,വനം,കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു.
  • ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ട്രെയിനിങ് നടക്കുന്നത് - ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി (ഡെറാഡൂൺ)

  • ദേശീയ വനനയം നടപ്പിലാക്കുകയും,പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിലൂടെയും ,സുസ്ഥിര പരിപാലനത്തിലൂടെയും രാജ്യത്തിന്റെ പാരിസ്ഥിതിക സ്ഥിരത ഉറപ്പുവരുത്തുന്നതുമാണ് IFS ഉദ്യോഗസ്ഥരുടെ മുഖ്യ ചുമതലകൾ.

  • ദേശീയ ഉദ്യാനങ്ങൾ, കടുവ സംരക്ഷണ കേന്ദ്രങ്ങൾ, വന്യജീവി സങ്കേതങ്ങൾ, രാജ്യത്തെ മറ്റ് സംരക്ഷിത പ്രദേശങ്ങൾ എന്നിവയുടെ ചുമതലയും IFS ഉദ്യോഗസ്ഥർക്ക് നൽകപ്പെടുന്നു.

  • സംസ്ഥാന വനം വകുപ്പിലെ ജില്ലാ/ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ), ഫോറസ്റ്റ് കൺസർവേറ്റർ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് തുടങ്ങിയ സ്ഥാനങ്ങൾ IFS ഉദ്യോഗസ്ഥർ വഹിക്കുന്നു.

  • ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സസ് അഥവാ HoFF ആണ് ഓരോ സംസ്ഥാനത്തെയും ഏറ്റവും ഉയർന്ന ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ.

Related Questions:

The Chairman and members of Union Public Service Commission are appointed by
യു.പി.എസ്.സി യില്‍ അംഗമായ ആദ്യ മലയാളി ആര്?
ഇന്ത്യൻ ഫോറിൻ സർവീസ് ഏതുതരം സർവീസിന് ഉദാഹരണമാണ്?
ചെയർമാൻ ഉൾപ്പെടെ UPSC യുടെ അംഗസംഖ്യ നിശ്ചയിക്കുന്നത്
Who appoints the chairman and other members of this joint public service commission ?