Question:

താഴെ പറയുന്നവയിൽ വെല്ലസി പ്രഭുവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. 1800 ൽ കൽക്കത്തയിൽ ഫോർട്ട് വില്യം കോളേജ് സ്ഥാപിച്ചു 

  2. സൈനിക സഹായ വ്യവസ്ഥ ആവിഷ്ക്കരിച്ചു

  3. മുഴുവൻ പേര് - ആർതർ വെല്ലസി

  4. നാലാം മൈസൂർ യുദ്ധം നടന്നത് വെല്ലസി ഗവർണർ ജനറലായിരിക്കെയാണ് 

A2 തെറ്റ്, 3 ശരി

Bഎല്ലാം ശരി

C4 മാത്രം ശരി

D1, 2, 4 ശരി

Answer:

D. 1, 2, 4 ശരി

Explanation:

റിച്ചാഡ് വെല്ലസ്ലി

  • 1798 മുതല്‍ 1805 വരെ ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറലായിരുന്നു
  •  മോര്‍ണിംഗ്ടണ്‍ പ്രഭു എന്നും അറിയപ്പെട്ടു.
  • 'ബ്രിട്ടീഷിന്ത്യയിലെ അക്ബര്‍' എന്നറിയപ്പെടുന്നത് റിച്ചാഡ് വെല്ലസ്ലിയാണ്. 
  •  'ബംഗാൾ കടുവ' എന്ന് സ്വയം വിശേഷിപ്പിച്ച ഗവർണർ ജനറൽ
  • 1800ൽ ഫോര്‍ട്ട്‌ വില്യം കോളേജ്‌ കൊൽക്കത്തയിൽ സ്ഥാപിച്ച ഗവര്‍ണര്‍ ജനറല്‍
  • 1802ൽ ശിശുഹത്യ നിരോധിച്ചത് ഇദ്ദേഹമായിരുന്നു 
  • തിരുവിതാംകൂറിലെ ദിവാന്‍ കേശവപിള്ളയ്ക്ക്‌ രാജാ ബഹുമതി നല്‍കിയ ഗവര്‍ണര്‍ ജനറല്‍
  • 1798ൽ സൈനിക സഹായ വ്യവസ്ഥ ആവിഷ്ക്കരിച്ചത് ഇദ്ദേഹമാണ് 
  •  നാലാം ആംഗ്ലോ-മൈസൂർ യുദ്ധം നടക്കുമ്പോൾ ഗവർണർ ജനറൽ


ആര്‍തര്‍ വെല്ലസ്ലി 

  • യൂറോപ്പിലും ഇന്ത്യയിലും അനവധിപടയോട്ടങ്ങൾ നടത്തി ബ്രിട്ടിഷ് വിജയം ഉറപ്പിച്ച പടനായകൻ 
  • നെപ്പോളിയനെ വാട്ടര്‍ലൂ യുദ്ധത്തില്‍ (1815) തോല്‍പിച്ച ആര്‍തര്‍ വെല്ലസ്ലി റിച്ചാഡ് വെല്ലസ്ലിയുടെ സഹോദരനാണ് 
  • 'വെല്ലിംഗ്ടണ്‍ പ്രഭു' എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ്  
  • തന്റെ ഭരണകാലത്ത് ആര്‍തര്‍ വെല്ലസ്ലിയെ തന്നെ ബ്രിട്ടീഷ്  സൈനിക ഉപദേഷ്ടാവായി റിച്ചാഡ് വെല്ലസ്ലി നിയമിക്കുകയുണ്ടായി
  • പഴശ്ശി രാജയ്ക്കെതിരെ സൈനിക നീക്കത്തിന്‌ ആര്‍തര്‍ വെല്ലസ്ലി നിയോഗിക്കപ്പെട്ടത്‌ റിച്ചാഡ് വെല്ലസ്ലിയുടെ ഭരണകാലത്താണ് 
  • നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ വിജയം നേടിയ ബ്രിട്ടീഷ് സേനയുടെ സൈന്യാധിപൻ

Related Questions:

ഉത്തരേന്ത്യയിലെ പ്രധാന കൊള്ളസംഘമായ പിണ്ടാരികളെ അമർച്ച ചെയ്‌ത ബംഗാൾ ഗവർണർ ജനറൽ ആര് ?

ഇന്ത്യന്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത് ?

പ്രഭുവായിപ്പിറന്ന ദർവേഷ് എന്ന് വിളിക്കപ്പെട്ട മുഗൾ ചക്രവർത്തി ആരായിരുന്നു?

രണ്ടാം മാറാത്ത യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ബ്രിട്ടീഷ് സൈന്യത്തിൻറെ സേനാനായകൻ ആർതർ വെല്ലസ്ലി ഈ യുദ്ധത്തിൽ അഹമ്മദ്നഗറും ഡക്കാനും കീഴടക്കി.

2.1800 ലെ രാജ്ഘട്ട് ഉടമ്പടിയോടെയാണ് രണ്ടാം മറാത്ത യുദ്ധം അവസാനിച്ചത്.

3.ഈ യുദ്ധം മൂലം ഇംഗ്ലീഷുകാർ ഇന്ത്യയിലെ പ്രബലശക്തിയായി വളർന്നു.

താഴെ തന്നിരിക്കുന്ന സാമൂഹിക മത പരിഷ്കരണ പ്രസ്ഥാനങ്ങളും സ്ഥാപകരും എന്ന ഗ്രൂപ്പിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.

i) സേവാസമിതി - എൻ. എം. ജോഷി

ii) സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി - ഗോപാലകൃഷ്ണ ഗോഖലെ

iii) ആര്യസമാജം - സ്വാമി ദയാനന്ദ സരസ്വതി