App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഓർമ്മയിൽ ഉൾപ്പെടുന്ന പ്രധാന പ്രക്രിയ ഏതാണ് ?

Aസംഭരണം

Bവീണ്ടെടുക്കൽ

Cഒരു പ്രത്യേക രൂപത്തിലേക്ക് മാറ്റൽ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഓർമ / സ്‌മൃതി (Memory) :- വിവരങ്ങൾ സ്വായത്തമാക്കുന്നതിനും സൂക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും പിന്നീട് വീണ്ടെടുക്കുന്നതിനുമുള്ള മാനസിക പ്രക്രിയകളാണ് ഓർമ്മ / ആളുകൾക്ക് ആവശ്യമുള്ളപ്പോൾ വിവരങ്ങൾ സംഭരിക്കാനും വീണ്ടെടുക്കാനുമുള്ള കഴിവാണ് ഓർമ 
  • ഓർമ്മയുടെ 3  പ്രധാന പ്രക്രിയകൾ 
  1. ആലേഖനം / ഒരു പ്രത്യേക രൂപത്തിലേക്ക് മാറ്റൽ  (Encoding)
  2. സംഭരണം (Storage)
  3. പുനഃസൃഷ്ടി / വീണ്ടെടുക്കൽ (Retrival)
  • ഓർമ്മയുടെ 4 ഘടകങ്ങൾ 
  1. പഠനം (Learning)
  2. നിലനിർത്തൽ (Retension)
  3. പുനസ്മരണ (Recall)
  4. തിരിച്ചറിവ് (Recognition)
  • ഓർമ്മയെ 3 ആയി തരം തിരിക്കാം 
  1. സംവേദന ഓർമ (Sensory memory)
  2. ഹ്രസ്വകാല ഓർമ (Short term memory)
  3. ദീർകകാല ഓർമ ( Long term memory)

Related Questions:

All of the following are mentioned as types of individual differences EXCEPT:

താഴെപ്പറയുന്നവയിൽ നിന്ന് യുക്തിചിന്തയുടെ സവിശേഷതകൾ തിരഞ്ഞെടുക്കുക :

  1. പുതിയ ആശയങ്ങൾ യാഥാർത്ഥ്യങ്ങൾകണ്ടത്തലുകൾ എന്നിവയ്ക്ക് ആധാരമായ ചിന്ത
  2. ഏതെങ്കിലും സംഭവങ്ങളുടെ യാഥാർത്ഥ്യം, വസ്തുത എന്നിവ കണ്ടെത്താനുള്ള ചിന്ത
  3. നിയന്ത്രിതമായ ചിന്ത (Controlled thinking)
  4. ഊഹാപോഹങ്ങൾക്ക് പ്രാധാന്യം
    വിവരങ്ങളെ ഒരു പ്രതേക രൂപത്തിലേക്ക് മാറ്റുന്ന പ്രക്രിയയുടെ വിപരീതമായ പ്രവർത്തനമാണ് ...............
    The ability to think about thinking is known as :
    ഭാഷയെ നിർണയിക്കുന്നത് ചിന്തയാണ് എന്ന വാദം മുന്നോട്ടുവെച്ച മനഃശാസ്ത്രജ്ഞൻ ആര് ?