Challenger App

No.1 PSC Learning App

1M+ Downloads
കേള്‍വിക്ക് പരിമിതിയുളള കുട്ടികളുടെ ക്ലാസില്‍ പാഠാവതരണത്തിനായി താഴെപ്പറയുന്നവയില്‍ ഏറ്റവും ഉചിതമായ ആധുനികരീതി ഏത് ?

Aഎല്‍ സി ഡി ഉപയോഗിച്ച് ചിത്രസഹിതം ഇ ടെക്സ്റ്റ് അവതരിപ്പിക്കുക

Bചാര്‍ട്ടില്‍ എഴുതിയ പാഠങ്ങള്‍ അവതരിപ്പിക്കുക

Cകമ്പ്യൂട്ടറിലൂടെ പാഠങ്ങള്‍ അവതരിപ്പിക്കുക

Dപാഠങ്ങല്‍ നിറുത്തി നിറുത്തി ക്ലാസില്‍ വായിക്കുക

Answer:

A. എല്‍ സി ഡി ഉപയോഗിച്ച് ചിത്രസഹിതം ഇ ടെക്സ്റ്റ് അവതരിപ്പിക്കുക

Read Explanation:

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ (Children with special needs) :- ശാരീരികമോ ബുദ്ധിപരമോ  വികാസപരമോ സാമൂഹികമോ ആയ കാരണങ്ങളാൽ സമപ്രായക്കാരെക്കാൾ കൂടുതൽ ശ്രദ്ധയും പരിഗണനയും ആവശ്യമുള്ളവരാണ് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ.

പ്രത്യേകതകൾ :-

  • വളർച്ച ഘട്ടത്തിൽ താമസം നേരിടുന്നു.
  • ചലനപരമായ പ്രശ്നങ്ങൾ കാരണം ദൈനംദിന കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ സാധിക്കുകയില്ല.
  • ആശയവിനിമയത്തിൽ ബുദ്ധിമുട്ട്.
  • വൈകാരിക വ്യവഹാര മേഖലകളിൽ പരിമിതികൾ.
  • ബുദ്ധിപരമായ പരിമിതി മൂലം വിവേകത്തോടെ പെരുമാറാൻ കഴിയാറില്ല.
  • വരുംവരായ്കകൾ മനസ്സിലാക്കാതെ പ്രവർത്തിക്കുക കാരണം അപകടങ്ങൾക്ക് സാധ്യത ഏറുന്നു.
  • പഠന മേഖലകളിലെ പ്രയാസങ്ങൾ.
  • സാമൂഹ്യ നിയമങ്ങൾ പാലിച്ചുകൊണ്ട് പെരുമാറാൻ കഴിയാതിരിക്കുക.

ശ്രവണ വൈകല്യം (Hearing impairment)

  • പൂർണ്ണമോ, ഭാഗികമോ കേൾവി തകരാറുള്ളവരെ ഈ വിഭാഗത്തിൽപ്പെടുത്താം.
  • കേൾവിയിലൂടെ ലഭിക്കുന്ന വിവരങ്ങളെ അപഗ്രഥിക്കാൻ കഴിയാത്തതിനാൽ ഭാഷാപഠനം പ്രയാസമാകുന്നു.
  • ഓഡിയോ ഗ്രാം -  കേൾവിയിലുണ്ടാകുന്ന തകരാറുകൾ അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള ടെസ്റ്റാണ് ഓഡിയോ ഗ്രാം.
  • കേൾവി പരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾ ഉൾപ്പെടുന്ന ക്ലാസിൽ അധ്യാപകൻ  പരിഗണിക്കേണ്ട കാര്യങ്ങൾ :-
  • കുട്ടിയെ മുൻ ബെഞ്ചിൽ ഇരുത്തുക. 
  • ശബ്ദശല്യങ്ങളിൽ നിന്ന് അകന്നാ യിരിക്കണം ക്ലാസ്റൂം. 
  • കുട്ടിയുടെ മുഖത്തു നോക്കി മാത്രം സംസാരിക്കുക.
  • ഹിയറിങ് എയ്ഡിന്റെ പ്രവർത്തനക്ഷമത ഉറപ്പു വരുത്തുക.
  • മറ്റ് ഇന്ദ്രിയങ്ങൾ പരമാവധി ഉപയോഗിക്കും വിധം പഠനോപകരണങ്ങൾ കൈകാര്യംചെയ്യാൻ അവസരമുണ്ടാക്കുക.

ഉദാ :- എല്‍ സി ഡി ഉപയോഗിച്ച് ചിത്രസഹിതം ഇ ടെക്സ്റ്റ് അവതരിപ്പിക്കുക


Related Questions:

Proceed from general to particular is:
കളികളിൽ കൂടി പഠിപ്പിക്കുക എന്ന തത്വത്തിന്റെ ഏറ്റവും പ്രധാന ഉപജ്ഞാതാവ് ?
Which of the following best describes insight learning according to Gestalt psychology?
കാഴ്ച സംബന്ധിച്ച വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ക്ലാസ് തല വിജയം ഉൾക്കൊള്ളൽ വിദ്യാഭ്യാസരീതിയിൽ കുട്ടി നേടുന്ന പ്രാവീണ്യം ഫലപ്രദമാകുന്നത്?
ഏതുതരം പഠനപ്രവർത്തനം നൽകിയാണ് മിടുക്കനായ ഒരു അധ്യാപകൻ ക്ലാസ്സുകൾ കൈകാര്യം ചെയ്യേണ്ടത് ?