Challenger App

No.1 PSC Learning App

1M+ Downloads
സമൂഹത്തിൽ വിവിധ തരം പ്രശ്‌നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് സ്വന്തം താമസസ്ഥലത്ത് നിന്നു തന്നെ ഓൺലൈനായി കൌൺസിലിംഗ്, നിയമ സഹായം എന്നിവ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതി താഴെ പറയുന്നവയിൽ ഏതാണ്?

Aകാതോർത്ത് പദ്ധതി

Bമംഗല്യ പദ്ധതി

Cഅംഗനശ്രീ പദ്ധതി

Dഇവയൊന്നുമല്ല

Answer:

A. കാതോർത്ത് പദ്ധതി

Read Explanation:

  • സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷ അതിപ്രാധാന്യം അർഹിക്കുന്നു.

  • അതിനാൽതന്നെ സ്രീധനത്തിന്റെ പേരിലും മറ്റ് അനവധി കാരണങ്ങൾ കൊണ്ടും നടക്കുന്ന ശാരീരിക മാനസിക പീഡനങ്ങൾ പലപ്പോഴും സമൂഹം അവസാന നിമിഷമാണ് അറിയുന്നതും മനസിലാക്കുന്നതും. ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം എന്ന നിലയിൽ കൗൺസിലിങ്, നിയമസഹായം, പോലീസ് സഹായം എന്നിവ ആവശ്യമുള്ള സ്ത്രീകൾക്ക് ഓൺലൈൻ കൺസൾട്ടേഷൻ ലഭ്യമാക്കുന്ന പദ്ധതിയാണ് കേരള വനിതാ ശിശു വികസന വകുപ്പിന്റെ കാതോർത്ത് പദ്ധതി.

  • . ഇത്തരം പ്രശ്‌നങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് ബന്ധപ്പെട്ട കാര്യാലയങ്ങളിൽ പോകാതെതന്നെ 48 മണിക്കൂറിനുള്ളിൽ മേൽപറഞ്ഞ സേവനങ്ങൾ അപേക്ഷകയ്ക്ക് ലഭിക്കുന്നു എന്നതാണ് കാതോർത്ത് പദ്ധതിയുടെ സവിശേഷത.


Related Questions:

കേരളത്തിൽ സുകൃതം പദ്ധതി വിവക്ഷിക്കുന്നത് എന്താണ്?
നഗരങ്ങളിലെ ചേരികളിലെ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി കേരള സർക്കാർ ആവിഷ്‌കരിച്ച പദ്ധതി.
കേരള സർക്കാർ നടപ്പിലാക്കിയ 'ആർദ്രം മിഷൻ്റെ' (Aardram Mission) പ്രധാന ലക്ഷ്യം എന്താണ്?
സർക്കാർ സ്‌കൂൾ കുട്ടികളെ ഒളിമ്പിക്‌സ് എന്ന ലക്ഷ്യത്തിലേക്ക് നയിക്കാൻ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികളാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിൽ ബാസ്ക‌റ്റ് ബോളിനുള്ള പദ്ധതി ഏത്?

താഴെ പറയുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ കിട്ടുന്ന സേവനങ്ങളിൽ ഏതാണ് ശരി

  1. പ്രസവവും പരിചരണവും
  2. മരുന്ന് കൊടുത്തുള്ള ചികിത്സ
  3. പ്രതിരോധ കുത്തിവെയ്
  4. കിടത്തി ചികിത്സ