Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നതിൽ പ്രവൃത്തിയുടെ യൂണിറ്റ് ഏതാണ് ?

Aജൂൾ

Bന്യൂട്ടൻ മീറ്റർ

Cവാട്ട്

Da യും b യും

Answer:

D. a യും b യും

Read Explanation:

പ്രവൃത്തി (Work):

Screenshot 2024-12-11 at 10.34.04 AM.png
  • ഒരു വസ്തുവിൽ ബലം പ്രയോഗിക്കുകയും, അതുമൂലം വസ്തുവിന് ബലത്തിന്റെ ദിശയിൽ സ്ഥാനാന്തരം സംഭവിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, ബലം വസ്തുവിൽ പ്രവൃത്തി ചെയ്തതായി കണക്കാക്കാം.

പ്രവൃത്തിയുടെ അളവ്:

  • പ്രയോഗിച്ച ബലത്തിന്റെയും, വസ്തുവിന് ബലത്തിന്റെ ദിശയിലുണ്ടായ സ്ഥാനാന്തരത്തിന്റെയും ഗുണനഫലം ആയിരിക്കും പ്രവൃത്തിയുടെ അളവ്.

  • F ന്യൂട്ടൻ ബലം തുടർച്ചയായി പ്രയോഗിച്ചപ്പോൾ, ബലത്തിന്റെ ദിശയിൽ ഉണ്ടായ സ്ഥാനാന്തരം s മീറ്റർ ആണെങ്കിൽ, ബലം വസ്തുവിൽ ചെയ്ത പ്രവൃത്തി

പ്രവൃത്തി = ബലം X സ്ഥാനാന്തരം

W = Fs

പ്രവൃത്തിയുടെ യൂണിറ്റ്:

Screenshot 2024-12-11 at 11.23.14 AM.png

  • പ്രവൃത്തിയുടെ യൂണിറ്റ് ന്യൂട്ടൻ മീറ്റർ ആണ്.

  • പ്രവൃത്തിയുടെ SI യൂണിറ്റ്, ജൂൾ (J) ആണ്.

  • ജെയിംസ് പ്രെസ്കോട്ട് ജൂളിനോടുള്ള ആദരസൂചകമായാണ് ഈ പേര് നൽകിയത്.


Related Questions:

ഒരു വസ്തുവിൽ ബലം പ്രയോഗിച്ചതു മൂലം, വസ്തുവിന് ബലത്തിന്റെ ദിശയിലാണ് സ്ഥാനാന്തരമുണ്ടാവുന്നതെങ്കിൽ, ബലം വസ്തുവിൽ ചെയ്ത പ്രവൃത്തി --- ആണ്.
ന്യൂക്ലിയർ മാഗ്നെറ്റിക് റോസെൻസിന്റെ (NMR) വൈദ്യുത കാന്തിക സ്പെക്ട്രത്തിന്റെ മേഖല _________ ആണ് .
ഷ്രോഡിങ്ങർ സമവാക്യത്തിൻടെ സമയ - സ്വതന്ത്ര (ടൈം independant) രൂപം :
ഒരു വസ്തുവിൽ 1 N ബലം പ്രയോഗിച്ചപ്പോൾ, വസ്തുവിന് ബലത്തിന്റെ ദിശയിൽ 1 m സ്ഥാനാന്തരം ഉണ്ടാകുന്നുവെങ്കിൽ, ബലം വസ്തുവിൽ ചെയ്ത പ്രവൃത്തിയുടെ അളവ് --- ആണ്.
പ്രവൃത്തിയുടെ SI യൂണിറ്റ്, ജൂൾ (J) ആണ്. ഏത് വ്യക്തിയൊടുള്ള ആദരസൂചകമായാണ് ഈ പേര് നൽകിയത് ?