App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകുന്നതതിൽ പഠിതാവിന് കൂടുതൽ പങ്കാളിത്തം ലഭിക്കുന്ന രീതി ഏത് ?

Aപ്രസംഗം

Bപ്രോജക്ട്

Cഡമോൻസ്ട്രേഷൻ

Dചോദ്യ ഉത്തരരീതി

Answer:

B. പ്രോജക്ട്

Read Explanation:

പ്രോജക്ട് രീതി (Project Method)

  • ഒരു യഥാർത്ഥ ജീവിത പ്രശ്നമോ സാന്ദർഭികമായി വന്നു ചേരുന്ന പ്രശ്നമോ നിശ്ചിത സമയ പരിധിക്കുള്ളിൽ അപഗ്രഥിച്ച് പരിഹാരം കണ്ടെത്തുന്ന പഠന രീതി - പ്രോജക്ട് രീതി
  • പ്രോജക്ട് രീതിയുടെ ഉപജ്ഞാതാവ് - വില്യം എച്ച് കിൽപാട്രിക്
  • ജോൺ ഡ്യൂയിയുടെ പ്രായോഗികവാദവുമായി ബന്ധമുള്ള പഠനരീതി - പ്രോജക്ട് രീതി

പ്രോജക്ട് രീതിയുടെ മികവുകൾ

  • സജീവമായ പഠനപ്രക്രിയയാണ് പ്രോജക്ട് രീതി.
  • പഠിതാക്കളുടെ സമ്പൂർണ പങ്കാളിത്തം ഉറപ്പാക്കുന്നു.  
  • സമഗ്ര വ്യക്തിത്വ വികസനം സാധ്യമാകുന്നു.
  • യഥാർത്ഥ ജീവിതപ്രശ്നങ്ങളുമായി ബന്ധമുള്ളതാകയാൽ ഭാവി ജീവിതത്തിൽ ഈ രീതിയിലുള്ള പഠനം സഹായിക്കുന്നു.
  • പഠിതാവ് പൂർണസ്വാതന്ത്ര്യം അനുഭവിക്കുന്നു. ഇത് ആത്മവിശ്വാസം വളർത്തുന്നതിനും ഉത്തരവാദിത്വബോധമുള്ളവരാക്കുന്നതിനും സഹായിക്കും.
  • സഹകരണം, സംഘപ്രവർത്തനം, ത്യാഗം തുടങ്ങിയ സാമൂഹ്യഗുണങ്ങൾ ആർജിക്കുന്നതിന് സഹായിക്കുന്നു.
  • ആന്തരിക പ്രചോദനത്തിലൂടെ പഠനത്തിൽ താൽപര്യമുള്ളവരാകുന്നു.
  • പ്രശ്നപരിഹരണത്തിൽ നിന്ന് ലഭിക്കുന്ന ആനന്ദം തുടർപഠനത്തെ സ്വാധീനിക്കുന്നു. 

Related Questions:

ബിന്ദു ടീച്ചർ എല്ലാ ദിവസവും തന്റെ ക്ലാസ്സിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാൻ സമയം കണ്ടെത്തുന്നു. ടീച്ചർ കുട്ടികളുടെ സംശയങ്ങൾ വ്യക്തിപരമായി തീർക്കും. ആവശ്യമെങ്കിൽ പ്രാഥമികാശയങ്ങൾ വ്യക്തമാക്കിക്കൊണ്ട് പാഠഭാഗത്തിലെ പ്രവർത്തനങ്ങൾ വിശദീകരിക്കും. ഇതിൽ പറയാവുന്നത് :
ഗവേഷണ രീതിയുടെ സവിശേഷത എന്താണ്?
Which one of the following is not associated with elements of a Teaching Model?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു മാർഗ്ഗമാണ് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കുന്നത് ?
ഒരു സ്കൂൾ സ്റ്റാഫ് കൗൺസിൽ പെൺ കുട്ടിക്കളെ മാത്രം ക്ലാസ്സ് ലീഡർമാരാക്കാനും സ്കൂൾ ലീഡറാക്കാനും തീരുമാനിച്ചു. ഇത് :