Challenger App

No.1 PSC Learning App

1M+ Downloads
പ്രോട്ടീൻ ആവരണത്തിന് ഉള്ളിൽ ഡിഎൻഎ അല്ലെങ്കിൽ ആർഎൻഎ തന്മാത്രകളെ ഉൾക്കൊള്ളുന്ന ലഘു ഘടനയുള്ള സൂക്ഷ്മജീവി ഇവയിൽ ഏതാണ് ?

Aബാക്ടീരിയ

Bഫംഗസ്

Cവൈറസ്

Dപ്രോട്ടോപ്ലാസം

Answer:

C. വൈറസ്

Read Explanation:

ഒരു ജീവകോശത്തിനുള്ളിലല്ലാതെ വളരാനോ പ്രത്യുത്പാദനം നടത്താനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ. രണ്ടോ മൂന്നോ ഭാഗങ്ങൾ കൂടിച്ചേർന്നതാണ്‌ വൈറസിന്റെ ശരീരം. ജനിതക വിവരങ്ങൾ വഹിക്കുന്ന നീണ്ട തന്മാത്രകളായ ഡി.എൻ.എ. (DNA), ആർ.എൻ.എ (RNA) എന്നിവയിലൊന്നിൽ നിർമ്മിതമായ ജീനുകൾ എല്ലാ വൈറസുകളിലും കാണപ്പെടുന്നു. ആതിഥേയ കോശങ്ങൾക്ക് വെളിയിലായിരിക്കുമ്പോൾ ചില വൈറസുകളിൽ ഇതിന്‌ പ്രോട്ടീൻ കൊണ്ടുള്ള ഒരു ആവരണമുണ്ടായിരിക്കും. ഹെലിക്കൽ മുതൽ സങ്കീർണ്ണമുള്ളതുമായ വ്യത്യസ്തങ്ങളായ ആകൃതികളാണ്‌ വൈറസുകൾക്കുള്ളത്. ബാക്ടീരിയയുടെ നൂറിലൊന്ന് മാത്രം വലിപ്പമുള്ളവയാണ്‌ ഇവ.


Related Questions:

കോശ ജീവശാസ്ത്രത്തിന്റെ പിതാവ് ആരാണ്?
ഗോൾജി അപ്പാരറ്റസിന്റെ പ്രവർത്തനം എന്താണ് ?
Which is the ' sorting centre of the cell'
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്?
മനുഷ്യന്റെ പ്രാഥമിക ബീജകോശങ്ങൾക്ക് എത്ര ഓട്ടോസോമുകൾ ഉണ്ട്?