Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ സെർച്ച് ലൈറ്റ് ആയി ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് ?

Aകോൺകേവ് ദർപ്പണം

Bപരാബോളിക് ദർപ്പണം

Cഇവരണ്ടും

Dഇതൊന്നുമല്ല

Answer:

C. ഇവരണ്ടും

Read Explanation:

  • കോൺകേവ് ദർപ്പണം അല്ലെങ്കിൽ പരാബോളിക് ദർപ്പണങ്ങൾ സെർച്ച് ലൈറ്റുകളിൽ ഉപയോഗിക്കുന്നു.

  • ഒരു കോൺകേവ് ദർപ്പണത്തിന്റെ മുഖ്യ ഫോക്കസിൽ വച്ചിരിക്കുന്ന പ്രകാശ സ്രോതസ്സിൽ നിന്നുള്ള പ്രകാശ കിരണങ്ങൾ പ്രതിപതനത്തിനു ശേഷം, സമാന്തരമായി ദീർഘദൂരം സഞ്ചരിക്കുന്നു.

  • വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുന്നതിനാൽ, രാത്രികാലങ്ങളിലുണ്ടാകുന്ന അപകടങ്ങളിലും, പ്രകൃതി ദുരന്തങ്ങളിലും, പരിക്കേറ്റവരെ എളുപ്പത്തിൽ കണ്ടെത്താൻ ഇത്തരം സെർച്ച് ലൈറ്റുകൾ പ്രയോജനപ്പെടുന്നു.


Related Questions:

കോൺവെകസ് ദർപ്പണത്തിന്റെ പതന രെശ്മി, മുഖ്യ ഫോക്കസിലൂടെയൊ, മുഖ്യ ഫോക്കസിലേക്കൊ പതിച്ചാൽ, പ്രതിപതന രെശ്മിയുടെ പാത എപ്രകാരമായിരിക്കും ?
പ്രതിപതനതലം ഗോളത്തിൻ്റെ ഭാഗമായി വരുന്ന ദർപ്പണങ്ങൾ ആണ് :
ആവർധനം കണക്കാക്കുന്ന സന്ദർഭങ്ങളിൽ മുഖ്യഅക്ഷത്തിന് മുകളിലേക്കുള്ള അളവുകൾ ---- ആയി പരിഗണിക്കും ?
നിവർന്നതും വലുതുമായ പ്രതിബിംബം ലഭിക്കുന്നത്ഏത് തരം ദർപ്പണതിലാണ് ?
ദർപ്പണത്തിന് മുന്നിൽ 20cm അകലെ ‘O’ ൽ ഒരു വസ്തു വെച്ചപ്പോൾ അതേ വലിപ്പമുള്ള പ്രതിബിംബം ‘O’ യിൽ തന്നെ ലഭിച്ചു എന്നാൽ ‘O’, എന്തിനെ സൂചിപ്പിക്കുന്നു ?