App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ പാമീർ പർവ്വതക്കെട്ടിൽ നിന്നും ഉത്ഭവിക്കുന്ന പർവ്വതനിര അല്ലാത്ത ഏത് ?

Aകുൻലൻ

Bഹിന്ദുകുഷ്

Cടിയാൻഷാൻ

Dധിഭു

Answer:

D. ധിഭു

Read Explanation:

ഉത്തരപർവ്വതമേഖല 1) പാമീർ പർവ്വതക്കെട്ടിൽ നിന്നും ഉത്ഭവിച്ചു കിഴക്കു പൂർവാചൽ വരെ വ്യാപിക്കുന്ന നിരവധി നിരകൾ ചേർന്നതാണ് ഉത്തരപർവ്വതമേഖല. 2) ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കൻ അതിരാണ് ഉത്തരപർവ്വതമേഖല . 3) താരതമ്യേന പ്രായം കുറഞ്ഞ പർവ്വതനിരകൾ. 4) താരതമ്യേന ഉയരം കൂടിയ പർവ്വതനിരകൾ . 5) 150 കിലോമീററ്റർ മുതൽ 400 കിലോമീറ്റർ വരെ വീതി . 6) 2400 കിലോമീറ്റർ വരെ നീളം . 7) ഉയരമേറിയ കൊടുമുടികളും ഹിമാനികളും താഴ്‌വരകളും നിറഞ്ഞ ഭൂപ്രദേശം . 8) പടിഞ്ഞാറ് സിന്ധു നദി മുതൽ കിഴക്കു ബ്രഹ്മപുത്രി വരെ വ്യാപിച്ചു കിടക്കുന്നു . 9) പാമീർ പാർവ്വതക്കെട്ടിനെ" ലോകത്തിന്റെ മേൽക്കൂര " എന്നറിയപ്പെടുന്നു . 10) പാമീർ പർവ്വതക്കെട്ടിൽ നിന്നും ഉത്ഭവിക്കുന്ന പർവ്വതനിരകലാണ് കുൻലൻ, ഹിന്ദുകുഷ് , ടിയാൻ ഷാൻ *ഭൂപ്രകൃതി സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഉത്തരപർവ്വത മേഖലയെ മൂന്നായി തിരിക്കാം : a) 1.ട്രാൻസ് ഹിമാലയം b) 2.ഹിമാലയം c) 3. കിഴക്കൻ കുന്നുകൾ


Related Questions:

"ലോകത്തിന്റെ മേൽകൂര" എന്നറിയപ്പെടുന്ന പർവ്വതക്കെട്ടു ?
ഇന്ത്യയിലെ ഭൂപ്രദേശങ്ങളിൽ ഉത്തര പർവ്വത മേഖലയുടെ തെക്കു കാണപ്പെടുന്ന ഭൂപ്രദേശം ?
ഇന്ത്യയിലെ ഭൂപ്രദേശങ്ങളിൽ തീരപ്രദേശങ്ങളും ദ്വീപസമൂഹങ്ങളും ഏത് ഭാഗത്താണ്
* താഴെ തന്നിരിക്കുന്നവയിൽ മടക്കു പർവ്വതം അല്ലാത്ത പർവ്വതനിര ഏത് ?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉത്തരപർവ്വതമേഖല സ്ഥിതി ചെയ്യുന്ന അതിരെവിടെയാണ്?