Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഏതു വാദ്യോപകരണമാണ് 'കൈമണി' എന്ന പേരിലും അറിയപ്പെടുന്നത് ?

Aഇലത്താളം

Bചേങ്കില

Cമരപ്പാണി

Dതിമില

Answer:

A. ഇലത്താളം

Read Explanation:

  • കേരളത്തിന്റെ തനതായ ഒരു വാദ്യോപകരണമാണ് ഇലത്താളം അഥവാ കൈമണി.
  • കേരളത്തിലെ അനുഷ്ഠാനകലകളിൽ ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണിത്.
  • പതിനെട്ടു വാദ്യങ്ങളിൽ ഒന്നാണ് ഇലത്താളം. ചെണ്ട, മദ്ദളം, തിമില എന്നീ വാദ്യോപകരണങ്ങൾക്കൊപ്പം ഇലത്താളം ഉപയോഗിച്ചുവരുന്നു.
  • ഓടു കൊണ്ട് വൃത്താകൃതിയിൽ വാർത്തുണ്ടാക്കുന്ന ഒരുതരം ഘന വാദ്യമാണ് ഇത്.
  • ഏകദേശം രണ്ട് കിലോയോളം ഭാരം ഉണ്ടാകുന്ന ഇലത്താളത്തിന്റെ ചെറിയ രൂപം മാർഗ്ഗംകളി പോലുള്ള രംഗകലകളിൽ ഉപയോഗിക്കുന്നുണ്ട്.

Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ ഒരു സുഷിര വാദ്യോപകരണം ഏതാണ് ?
അമ്പലപ്പുഴ കോണകം എന്ന് വസ്ത്രം ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കൂടിയാട്ടത്തിൽ നമ്പ്യാർ മിഴാവ് കൊട്ടുന്നതിനനുസരിച്ച് നങ്ങ്യാർ പാടുന്ന ചടങ്ങ് അറിയപ്പെടുന്നത് ?
'തായമ്പകയുടെ കുലപതി' എന്നറിയപ്പെടുന്ന പല്ലാവൂർ അപ്പുമാരാരുടെ ആത്മകഥ ഏത് ?

കൂടിയാട്ടം എന്ന ക്ഷേത്ര കലയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായത് തിരഞ്ഞെടുക്കുക:

1.കേരളത്തിലെ ഏറ്റവും പുരാതനമായ ക്ലാസിക്കൽ നാടകരൂപം.

2.യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ തന്നെ ആദ്യത്തെ കലാരൂപം.

3.കൂടിയാട്ടത്തിൽ നങ്ങ്യാർമാർ പുരുഷ കഥാപാത്രങ്ങളെയും,ചാക്യാർമാർ സ്ത്രീ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു.