Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഏതൊക്കെ സംഘടനകളെയാണ് അടിയന്തരാവസ്ഥക്കാലത്ത് നിരോധിച്ചിരുന്നത് ?

  1. ജമാഅത്ത്-ഇ-ഇസ്ലാമി
  2. RSS
  3. ആനന്ദ് മാർഗ്
  4. മാവോയിസ്റ്റ് CP (ML)

    Ai, ii, iii എന്നിവ

    Bഎല്ലാം

    Cii, iii എന്നിവ

    Diii മാത്രം

    Answer:

    A. i, ii, iii എന്നിവ

    Read Explanation:

    അടിയന്തിരാവസ്ഥ

    • ഇന്ത്യയിൽ  മൂന്ന് തവണ 'ദേശീയ അടിയന്തിരാവസ്ഥ'  പ്രഖ്യാപിച്ചിട്ടുണ്ട്.
    • ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായ ഡോ . S രാധാകൃഷ്ണൻ ആണ് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
    • ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ കാരണം - 1962 ലെ ചൈനീസ് ആക്രമണം 
    • ആദ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ  പ്രധാനമന്ത്രി - ജവഹർ ലാൽ നെഹ്‌റു 
    • ആദ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ  പ്രതിരോധ മന്ത്രി - V K കൃഷ്ണമേനോൻ 

    • ഇന്ത്യയിലെ രണ്ടാമത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുവാനുണ്ടായ കാരണം - 1971 ലെ ഇന്ത്യ - പാക്കിസ്ഥാൻ  യുദ്ധം 
    • രണ്ടാം ദേശിയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യൻ രാഷ്‌ട്രപതി - V V ഗിരി 
    • രണ്ടാം ദേശിയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരാ ഗാന്ധി 
    • രണ്ടാം ദേശിയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യൻ പ്രതിരോധ മന്ത്രി - ജഗ് ജീവൻ റാം
    • 1975 ലെ ആഭ്യന്തര കലാപത്തെ തുടർന്നാണ് ഇന്ത്യയിൽ മൂന്നാമത്തെ ദേശീയ അടിയന്തിരാവസ്ഥ  പ്രഖ്യാപിച്ചത് 
    • ഫക്രുദ്ധീൻ അലി അഹമ്മദ് ആണ് മൂന്നാമത്തെ ദേശിയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യൻ രാഷ്‌ട്രപതി.
    • മൂന്നാമത് ദേശീയ  അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യൻ  പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി.
    • രണ്ടാമത്തെയും മൂന്നാമത്തെയും അടിയന്തിരാവസ്ഥ പിൻവലിച്ച രാഷ്ട്രപതി- B D ജെട്ടി
    • 1975 ലെ അടിയന്തിരാവസ്ഥ കാലത്ത് നടന്ന അക്രമങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ - ഷാ കമ്മീഷൻ 
    • 1975 ലെ അടിയന്തിരാവസ്ഥ കാലത്ത് നിരോധിച്ചിരുന്ന സംഘടനകൾ : RSS,ആനന്ദ് മാർഗ്

    Related Questions:

    ഇന്ത്യൻ സംസ്ഥാന പുനസംഘടന നിയമമനുസരിച്ച് സംസ്ഥാനങ്ങൾ നിലവിൽ വന്ന വർഷം ഏത്?
    ഭരണഘടനയ്ക്ക് അനുസൃതമായി ഇന്ത്യയിൽ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്ന കാലയളവ് ഏത്?
    പാകിസ്ഥാൻ പട്ടാളത്തിന്റെ സഹായത്തോടെ തീവ്രവാദികൾ അതിർത്തി നിയന്ത്രണ രേഖ ലംഘിച്ച് കാശ്മീരിലെ കാർഗിൽ മേഖലയിൽ നുഴഞ്ഞ് കയറിയ വർഷം?
    പ്രിവി പഴ്സ് നിർത്തലാക്കിയത് :
    പോർച്ചുഗലിന്റെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങൾ സൈനിക നടപടിയിലൂടെ ഇന്ത്യൻ യൂണിയനിൽ ലയിച്ച വർഷം ഏത്?