App Logo

No.1 PSC Learning App

1M+ Downloads

. താഴെപ്പറയുന്നതിൽ തെറ്റായ ജോഡികൾ ഏതെല്ലാം?

  1. നിത്യചൈതന്യയതി - കരിഞ്ചന്ത
  2. പന്തിഭോജനം - സഹോദരൻ അയ്യപ്പൻ
  3. കുമാരനാശാൻ - ദുരവസ്ഥ
  4. വൈകുണ്ഠസ്വാമികൾ - സമത്വസമാജം

    Ai, ii തെറ്റ്

    Bഎല്ലാം തെറ്റ്

    Cii മാത്രം തെറ്റ്

    Dii, iv തെറ്റ്

    Answer:

    A. i, ii തെറ്റ്

    Read Explanation:

    • പന്തി ഭോജനം -  തൈക്കാട്  അയ്യാ
    • സമപന്തിഭോജനം - വൈകുണ്ഠ സ്വാമികൾ
    • മിശ്രഭോജനം - സഹോദരൻ അയ്യപ്പൻ

    • വി.ടി. ഭട്ടതിരിപ്പാട് രചിച്ച പ്രശസ്തമായ കൃതിയാണ് കരിഞ്ചന്ത
    • വി.ടി യുടെ മറ്റ് പ്രധാന രചനകൾ :
      • കണ്ണീരും കിനാവും (ആത്മകഥ)
      • അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് (നാടകം)
      • കരിഞ്ചന്ത
      • സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു 
      • വെടിവട്ടം 
      • കാലത്തിന്റെ സാക്ഷി

    സമത്വ സമാജം:

    • കേരളത്തിലെ സാമൂഹിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച ആദ്യത്തെ നവോത്ഥാന പ്രസ്ഥാനം
    • സ്ഥാപിച്ചത് : വൈകുണ്ഠ സ്വാമികൾ.
      സ്ഥാപിച്ച സ്ഥലം : ശുചീന്ദ്രം, തമിഴ്നാട്. 
      സ്ഥാപിച്ച വർഷം : 1836

    ദുരവസ്ഥ

    • മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ്‌ ദുരവസ്ഥ. 
    • നമ്പൂതിരിയുവതിയായ സാവിത്രി, ചാത്തൻ എന്ന പുലയയുവാവിന്റെ കുടിലിൽ എത്തിപ്പെടുന്നതും അവർക്കിടയിൽ പുതിയൊരു ബന്ധം നാമ്പിടുന്നതുമാണ്‌ കവിതയിലെ പ്രമേയം.
    • ജാതിവ്യവസ്ഥയ്ക്കെതിരെ ശബ്ദിക്കുകയും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും മലബാർ കലാപത്തിന്റെ വർഗ്ഗീയ മുഖം അനാവരണം ചെയ്യുകയും ചെയ്യുന്ന കൃതിയാണ്‌ ഇത്.
    • ദുരവസ്ഥയെ കേരളത്തിലെ പുരോഗമനസാഹിത്യത്തിന്റെ മുന്നോടിയായി ഇ.എം.എസ്. വിശേഷിപ്പിച്ചിട്ടുണ്ട്

    Related Questions:

    The work of Kumaranasan that depicts 'Mamsa Nibadhamalla Ragam';
    Who is known as the 'Father of political movement in the modern Travancore?
    ' ശ്രീഭട്ടാരകൻ ' എന്ന പേരിലറിയപ്പെട്ടിരുന്ന സാമൂഹ്യ പരിഷ്ക്കർത്താവ്
    The first editor of the news paper swadesahabhimani :

    ചുവടെ പറയുന്നങ്ങളിൽ സാമൂഹ്യപരിഷ്ക്കർത്താവായ അയ്യൻ‌കാളിയുമായി ബന്ധമില്ലാത്തതേതാണ്?

    1. തെക്കെ ഇന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തി
    2. കല്ലുമാല സമരത്തിന് നേതൃത്വം നൽകി
    3. പിന്നൊക്ക ജാതിക്കാർക്ക് സ്‌കൂൾ വിദ്യാഭ്യാസം നൽകണമെന്ന് വാദിച്ചു