Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചുവടെ കൊടുത്തവയിൽ തെറ്റായ ജോടി ഏത് ?

Aരണ്ടിടങ്ങഴി - ഉറൂബ്

Bമയ്യഴിപ്പുഴയുടെ തീരങ്ങളിൽ - എം. മുകന്ദൻ

Cരണ്ടാമൂഴം - എം.ടി. വാസുദേവൻ നായർ

Dസ്മാരകശിലകൾ - പുനത്തിൽ കുഞ്ഞബ്ദുള്ള

Answer:

A. രണ്ടിടങ്ങഴി - ഉറൂബ്

Read Explanation:

  • ചുവടെ കൊടുത്തവയിൽ തെറ്റായ ജോടി "രണ്ടിടങ്ങഴി - ഉറൂബ്" ആണ്.

  • കുട്ടനാടൻ പശ്ചാത്തലത്തിലുള്ള തകഴിയുടെ നോവലാണ് 'രണ്ടിടങ്ങഴി'.

  • നോവലിനെ അസ്പദമാക്കി നിർമിച്ച മലയാള ചലച്ചിത്രത്തിന് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുസ്കാരം ലഭിച്ചു.

  • തകഴി തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്.

  • നിർമ്മാണവും സംവിധാനവും പി. സുബ്രഹ്മണ്യം നിർവഹിച്ചു.

  • 1948 ലാണ് ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത്.

  • നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും ഈ കൃതി തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.


Related Questions:

എൻ. കൃഷ്ണപിള്ളയുടെ പ്രതിപാത്രം ഭാഷണ ഭേദം എന്ന ഗ്രന്ഥം പഠന വിധേയമാക്കുന്നത് ആരുടെ കൃതികളെ ആണ് ?
ജീവിതവാഹിനി എന്ന പദത്തിന്റെ വിഗ്രഹാർത്ഥമെന്ത് ?
നിങ് കൾ = നിങ്ങൾ എന്നത് കേരള പാണിനിയുടെ ആറു നയങ്ങളിൽ ഏതിനുദാഹരണമാണ് ?
പന്ത്രണ്ട് വർഷത്തിലൊരിക്കൽ തിരുനാവായയിൽ വച്ച് നടന്നിരുന്ന ഉത്സവം :
ഭാഷാ സമഗ്രതാ ദർശനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത് ?