Challenger App

No.1 PSC Learning App

1M+ Downloads
സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപ്പാദനപ്രക്രിയയിൽ ഒരു രാജ്യം അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങളിൽ സാങ്കേതികവിദ്യയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതിപാദിക്കുന്നത് ചുവടെ തന്നിരിക്കുന്ന ഏതു ചോദ്യത്തിലാണ് ?

Aഎന്ത് ഉത്പാദിപ്പിക്കണം ?

Bഎങ്ങനെ ഉത്പാദിപ്പിക്കണം ?

Cആർക്കുവേണ്ടി ഉത്പാദിപ്പിക്കണം ?

Dഎത്ര അളവിൽ ഉത്പാദിപ്പിക്കണം ?

Answer:

B. എങ്ങനെ ഉത്പാദിപ്പിക്കണം ?

Read Explanation:

  • സാമ്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാന പ്രശ്നങ്ങളിൽ, ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഏത് സാങ്കേതികവിദ്യയും ഉത്പാദനരീതിയും ഉപയോഗിക്കണം എന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നത് 'എങ്ങനെ ഉത്പാദിപ്പിക്കണം?' എന്ന ചോദ്യമാണ്.

  • ഇവിടെ, തൊഴിലാളികളെ കൂടുതലായി ഉപയോഗിക്കുന്ന 'ലേബർ ഇൻ്റൻസീവ്' രീതിയാണോ അതോ യന്ത്രങ്ങളെ കൂടുതലായി ഉപയോഗിക്കുന്ന 'ക്യാപിറ്റൽ ഇൻ്റൻസീവ്' രീതിയാണോ തിരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കുന്നു.


Related Questions:

Which sector is concerned with extracting raw materials?
Which sector primarily involves the extraction of natural resources in India?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.പ്രാഥമിക മേഖലയിലെ ഉൽപ്പന്നങ്ങൾ അസംസ്കൃത വസ്തുവായി ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയാണ് ദ്വിതീയ മേഖല.

2.വ്യാവസായിക മേഖല എന്ന് അറിയപ്പെടുന്നതും ദ്വിതീയ മേഖല തന്നെയാണ്.

2021-22 ലെ സാമ്പത്തിക സർവേ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ജി ഡി പി യി മേഖലകൾ നൽകുന്ന സംഭാവനകളെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. തൃതീയ മേഖല 50 ശതമാനത്തിൽ കൂടുതൽ സംഭാവന നൽകുന്നു
  2. ദ്വിതീയ മേഖലയുടെ സംഭാവന 30 ശതമാനത്തിൽ കുറവാണ്
  3. ഏറ്റവും കുറവ് സംഭാവന ചെയ്യുന്നത് പ്രാഥമിക മേഖലയാണ് പ്രസ്താവന
    ' കൃഷി ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?