Challenger App

No.1 PSC Learning App

1M+ Downloads
സെല്ലുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം ?

Aസെൽ / ബാറ്ററി വായിൽ ഇടുകയോ ചവയ്ക്കുകയോ ചെയ്യരുത്.

Bഉപയോഗത്തിലുള്ള ബാറ്ററി കൂടുതൽ ചൂടാകുന്ന സന്ദർഭം ഉണ്ടായാൽ ഉപയോഗം ഒഴിവാക്കണം.

Cവെള്ളം, തീ എന്നിവ ബാറ്ററിയുമായി സമ്പർക്കത്തിൽ വരാനുള്ള സാഹചര്യം ഒഴിവാക്കണം.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

സെല്ലുകൾ / ബാറ്ററികൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ:

  1. ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലും, നെഗറ്റീവ് ടെർമിനലും തമ്മിൽ ചാലകം വഴി നേരിട്ട് ബന്ധിപ്പിക്കരുത് (ഷോർട്ട് സെർക്കീട്ട്).

  2. സെൽ / ബാറ്ററി വായിൽ ഇടുകയോ ചവയ്ക്കുകയോ ചെയ്യരുത്.

  3. ഉപയോഗത്തിലുള്ള ബാറ്ററി കൂടുതൽ ചൂടാകുന്ന സന്ദർഭം ഉണ്ടായാൽ ഉപയോഗം ഒഴിവാക്കണം.

  4. വെള്ളം, തീ എന്നിവ ബാറ്ററിയുമായി സമ്പർക്കത്തിൽ വരാനുള്ള സാഹചര്യം ഒഴിവാക്കണം.

  5. വിവിധ തരം ബാറ്ററികളിലുള്ള നിക്കൽ, കാഡ്മിയം, ലെഡ് തുടങ്ങിയ ലോഹങ്ങൾ ഹാനികരമായതിനാൽ, ഇവ ശ്രദ്ധാപൂർവ്വം നിർമ്മാർജനം ചെയ്യണം.

Screenshot 2024-12-14 at 12.32.18 PM.png

Related Questions:

ഒരു സെർക്കീട്ടിൽ ഉൾപ്പെടുത്തിയ ഒന്നിലധികം പ്രതിരോധകങ്ങളുടെ ഫലം ഉളവാക്കാൻ കഴിയുന്ന ഒരു പ്രതിരോധകത്തിന്റെ പ്രതിരോധമാണ് ----.
ശ്രേണീരീതിയിൽ സെല്ലുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, പൊട്ടെൻഷ്യൽ വ്യത്യാസവും --- .
ഒരു ചാലകത്തിന്റെ വണ്ണത്തില്‍ മാറ്റമില്ലാതെ, നീളം വർധിക്കുമ്പോൾ, അതിന്റെ പ്രതിരോധവും വർധിക്കുന്നു. ഈ തത്വവത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണമാണ് ---.
1 കിലോ ഓം = ? Ω
വളരെ കുറഞ്ഞ താപനിലയിൽ ചില ലോഹങ്ങളും, സംയുക്തങ്ങളും വൈദ്യുത പ്രതിരോധം തീരെ ഇല്ലാത്ത അവസ്ഥ പ്രകടിപ്പിക്കാറുണ്ട്. ഇത്തരം പദാർഥങ്ങളാണ് ---.