App Logo

No.1 PSC Learning App

1M+ Downloads

ഹാരപ്പൻ സംസ്കാരവുമായി ബന്ധപ്പെട്ട കൃഷി രീതികളെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ജലസേചനത്തിനു വേണ്ടി കനാലുകൾ നിർമിച്ചിരുന്നു
  2. സിന്ധുനദി ഒഴുക്കിക്കൊണ്ടു വരുന്ന എക്കൽ മണ്ണായിരുന്നു, ഹാരപ്പൻ കൃഷിയിടങ്ങളെ ഫലഭൂയിഷ്ഠമാക്കിയിരുന്നത്.
  3. ഗോതമ്പും, ബാർലിയുമായിരുന്നു കൃഷി ചെയ്തിരുന്ന പ്രധാന ധാന്യങ്ങൾ

    Aഇവയൊന്നുമല്ല

    Biii മാത്രം ശരി

    Cii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ഹാരപ്പൻ നാഗരികത

    • ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്, ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലുമായി സിന്ധുനദീതടങ്ങളിൽ ബി.സി. 3300 മുതൽ ബി.സി. 1700 വരെ നിലവിലുണ്ടായിരുന്ന ഒരു വെങ്കലയുഗ സംസ്കാരം 
    • ഹാരപ്പൻ നാഗരികതയുടെ മറ്റൊരു പേരായി അറിയപ്പെടുന്നത് സിന്ധു നദീതടസംസ്കാരം എന്നാണ് .

    ഹാരപ്പൻ കൃഷിയുടെ സവിഷേശതകൾ :  

    • ജലസേചനത്തിനു വേണ്ടി കനാലുകൾ നിർമിച്ചിരുന്നു.
    • സിന്ധുനദി ഒഴുക്കിക്കൊണ്ടു വരുന്ന എക്കൽ മണ്ണായിരുന്നു, ഹാരപ്പൻ കൃഷിയിടങ്ങളെ ഫലഭൂയിഷ്ഠമാക്കുന്നത്.
    • സിന്ധുനദീതട നിവാസികൾ കൃഷി ചെയ്തിരുന്ന പ്രധാന ധാന്യങ്ങൾ ഗോതമ്പും, ബാർലിയാണ്.
    • നിലം ഉഴുതു മറിച്ച്, കൃഷി നടത്തിയിരുന്ന പ്രദേശമായിരുന്നു, രാജസ്ഥാനിലെ കാലിബംഗൻ
    • കാർഷിക പുരോഗതി, മിച്ചോത്പാദനത്തിനും, ധാന്യങ്ങളുടെ സംഭരണത്തിനും വഴി തെളിച്ചു.

    Related Questions:

    The Great Bath is one of the special features of which of the following sites of the Indus Valley Civilisation?
    ഹാരപ്പൻ സംസ്കാരത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ കാലിബംഗ നിൽ നിന്നും താഴെ പറയുന്നവയിൽ ഏതിൻ്റെ തെളിവുകളാണ് ലഭിച്ചിട്ടുള്ളത് ?

    താഴെ പറയുന്നതിൽ സിന്ധു നദീതട നിവാസികൾക്ക് അജ്ഞാതമായിരുന്നു ലോഹം ഏതാണ് ? 

    1. ഇരുമ്പ് 
    2. സ്വർണ്ണം 
    3. വെള്ളി 
    4. ഈയം 
    സിന്ധു നദീതട സംസ്കാര കാലഘട്ടത്തിലെ വീടുകൾ നിർമ്മിക്കപ്പെട്ടത് എന്ത് ഉപയോഗിച്ചാണ്
    ‘ഹാരപ്പക്കാർക്ക് ഒരു സാമ്രാജ്യം ഉണ്ടായിരുന്നില്ല, ഒരു സംസ്ഥാനം പോലും ഉണ്ടായിരുന്നില്ല’ - ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?