App Logo

No.1 PSC Learning App

1M+ Downloads

സന്ധികളെക്കുറിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവനകൾ ഏതെല്ലാം?

  1. വിജാഗിരി സന്ധി കാൽമുട്ടിൽ കാണപ്പെടുന്നു
  2. ഇടുപ്പെല്ല്, തുടയെല്ല് ചേരുന്ന സന്ധിയാണ് കീലസന്ധി
  3. ഗോളര സന്ധി നട്ടെലിൻ്റെ ആദ്യ കശേരുവുമായി തലയോട്ടിനെ ബന്ധിപ്പിക്കുന്നു
  4. തെന്നി നീങ്ങുന്ന സന്ധി രണ്ട് അസ്ഥികളുടെ ചെറുതായ ചലനം സാധ്യമാക്കുന്നു

    A1, 4 ശരി

    Bഎല്ലാം ശരി

    C1 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. 1 മാത്രം ശരി

    Read Explanation:

    • സന്ധി - രണ്ടോ അതിലധികമോ അസ്ഥികൾ ചേരുന്ന ഭാഗം
    • സന്ധികളെക്കുറിച്ചുള്ള പഠനം - ആർത്രോളജി
    • വിജാഗിരി സന്ധി- വിജാഗിരി പോലെ ഒരു വശത്തേക്കുള്ള ചലനം മാത്രം സാധ്യമാക്കുന്ന സന്ധി
    • വിജാഗിരി സന്ധി കാൽമുട്ടിലും ,കൈമുട്ടിലും കാണപ്പെടുന്നു
    • ഗോളര സന്ധി - ഗോളാകൃതിയിലുള്ള അഗ്രഭാഗം കപ്പുപോലെയുള്ള കുഴിയിൽ ബന്ധിച്ചിരിക്കുന്ന സന്ധി
    • ഇടുപ്പെല്ല്, തുടയെല്ല് എന്നിവ ചേരുന്ന സന്ധി - ഗോളര സന്ധി
    • കീലസന്ധി - നാനാ വശത്തേക്ക് തിരിക്കാൻ കഴിയുന്ന സന്ധി
    • കീലസന്ധി നട്ടെലിൻ്റെ ആദ്യ കശേരുവുമായി തലയോട്ടിയെ ബന്ധിപ്പിക്കുന്നു
    • തെന്നിനീങ്ങുന്ന സന്ധി - രണ്ട് അസ്ഥികളുടെ ഏതാണ്ട് പരന്ന അഗ്രങ്ങൾ തമ്മിൽ തെന്നിനീങ്ങുന്ന തരത്തിലുള്ള സന്ധി
    • കൈക്കുഴ ,കാൽക്കുഴ എന്നിവയിൽ കാണുന്ന സന്ധി - തെന്നിനീങ്ങുന്ന സന്ധി

    Related Questions:

    Which of the following is a condition, not associated with uncontrolled diabetes?
    മദ്യത്തിന്റെ വിഘടനം പ്രധാനമായും നടക്കുന്ന അവയവം ഏതാണ് ?
    നമ്മുടെ ശരീരത്തിലെ ഏത് അവയവത്തിൽ വെച്ചാണ് യൂറിയ നിർമ്മിക്കപ്പെടുന്നത്?
    മഞ്ഞപ്പിത്തം ബാധിക്കുന്ന അവയവം ഏത് ?
    മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമായ കരളിൻ്റെ ഭാരം എത്ര ?