Question:

താഴെ പറയുന്നവയിൽ ആംഹേഴ്സ്റ്റ് പ്രഭുവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1) ഭരണകാലത്ത് ഒന്നാം ബർമീസ് യുദ്ധം നടന്നു 

2) 28 യുദ്ധങ്ങൾ നടത്തുകയും 160 കോട്ടകൾ പിടിച്ചടക്കുകയും ചെയ്തു 

3) 1826 ൽ ലോവർ ബർമയുമായി യാന്തബു ഉടമ്പടി ഒപ്പുവെച്ചു 

4) സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തു 

A1 & 2

B1 & 3

C3 & 4

D2 & 4

Answer:

B. 1 & 3

Explanation:

  • ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞനും കൊളോണിയൽ ഭരണകർത്താവുമായിരുന്നു വില്ല്യം ആംഹേഴ്സ്റ്റ് എന്ന ആംഹേഴ്സ്റ്റ് പ്രഭു.
  • 1823 മുതൽ 1828 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്നു.
  • ഇദ്ദേഹം ഗവർണർ ജനറലായിരിക്കുന്ന കാലത്താണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, ബർമ്മയുമായി യുദ്ധം നടത്തിയത്.
  • 1824-ന്റെ തുടക്കത്തിൽ ആംഹേഴ്സ്റ്റ് ബർമ്മയുമായി യുദ്ധം പ്രഖ്യാപിച്ചു.
  • രണ്ടുവർഷത്തോളം നീണ്ടുനിന്ന ഈ യുദ്ധത്തിൽ അസം മുതൽ ലോവർ ബർമ്മ വരെയുള്ള ഭാഗങ്ങളിൽ നാല് സേനാവിഭാഗങ്ങൾ കമ്പനിക്കുവേണ്ടി പോരാടി.
  • 1826 ൽ ലോവർ ബർമയുമായി 'യാന്തബു ഉടമ്പടി' ഒപ്പുവെച്ചതിലൂടെ യുദ്ധം അവസാനിച്ചു 

Related Questions:

ബ്രിട്ടീഷ് ഭരണകാലത്ത് വൈസ് റീഗൽ ലോഡ്ജ് പണികഴിപ്പിച്ചത് എവിടെയാണ്?

ഗദ്ദർ പാർട്ടിയുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ രൂപീകരിക്കപ്പെട്ടു.

2.1923 ലാണ്  ഗദ്ദർ പാർട്ടി രൂപീകരിക്കപ്പെട്ടത്.

3.ആദ്യ പ്രസിഡൻറ് സോഹൻ സിംഗ് ബാക്ന  ആയിരുന്നു.

പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം?

ഇന്ത്യയും ചൈനയും തമ്മിലുള്ള കരാറായ പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ?

പോര്‍ച്ചുഗീസ് അധീനതയില്‍ നിന്ന് ഗോവയെ മോചിപ്പിച്ച വര്‍ഷം?