Question:

രാജാകേശവദാസുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

1.ധർമ്മരാജയുടെ പ്രശസ്തനായ ദിവാൻ 

2.തിരുവിതാംകൂറിൽ 'ദിവാൻ' എന്ന് ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യ വ്യക്തിവ്യക്തി

3.വലിയ ദിവാൻജി എന്നറിയപ്പെടുന്ന തിരുവിതാംകൂർ ദിവാൻ

4.രാജാകേശവദാസിന് 'രാജ' എന്ന പദവി നൽകിയത് മോണിംഗ്ഡൺ പ്രഭു ആണ്.

A1,2,3

B2,3

Cഎല്ലാ പ്രസ്താവനകളും തെറ്റാണ്

Dഎല്ലാ പ്രസ്താവനകളും ശരിയാണ്

Answer:

D. എല്ലാ പ്രസ്താവനകളും ശരിയാണ്

Explanation:

ധർമ്മരാജ എന്നറിയപ്പെടുന്ന കാർത്തിക തിരുനാളിൻ്റെ അതിപ്രശസ്തനായ ദിവാനായിരുന്നു രാജാകേശവദാസ്. 'ദളവ'എന്ന സ്ഥാനപ്പേരിൽ നിന്ന് വ്യത്യസ്തമായി 'ദിവാൻ' എന്ന് ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യ വ്യക്തിവ്യക്തിയാണ് രാജാ കേശവദാസ് ഇദ്ദേഹത്തിന്റെ കഴിവുകൾ കണ്ടറിഞ്ഞ് ബ്രിട്ടീഷ് ഗവർണ്ണറായ മോർണിങ്ങ്‌ടൺ ഇദേഹത്തിനു രാജാ എന്ന പദവി നൽകി ആദരിച്ചു.വലിയ ദിവാൻജി എന്ന് ജനങ്ങൾ രാജാകേശവദാസിനെ ബഹുമാനപൂർവ്വം വിളിക്കുകയും ചെയ്തു


Related Questions:

ഉത്സവപ്രബന്ധം ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കൃതിയാണ്?

വിദ്യാർത്ഥികൾക്ക് ബോട്ട് കടത്ത് കൂലി വർദ്ധിപ്പിച്ചതിനെതിരെ നടന്ന സമരം ?

രണ്ടാം പഴശ്ശി വിപ്ലവ സമയത്ത് ബ്രിട്ടീഷ് പട്ടാള മേധാവിയായി നിയമിക്കപ്പെട്ടത് ?

തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാനായിരുന്ന മുഹമ്മദ്ഹബീബുള്ള ഏതു മഹാരാജാവിൻ്റെ ദിവാനായിരുന്നു ?

തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രെസ്സിൻ്റെ ആദ്യ വാർഷിക സമ്മേളനം നടന്നത് എവിടെ ആണ് ?