Challenger App

No.1 PSC Learning App

1M+ Downloads

റസിയാസുൽത്താനയുമായി ബന്ധപ്പെട്ട താഴെപ്പറയുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ദൽഹി സിംഹാസനത്തിലിരുന്നിട്ടുള്ള ഏക വനിതയാണ് റസിയ.
  2. അവരുടെ ആഭ്യന്തരഭരണം പുരോഗമനപരമായിരുന്നു.
  3. ആഫ്രിക്കയിൽനിന്നു വന്ന ജലാലുദ്ദീൻ യാക്കൂത് എന്ന ഒരടിമയോട് അമിതമായ ചായ്വ് കാണിച്ചു എന്ന തോന്നലും റസിയയ്ക്ക് എതിരായുള്ള കലാപത്തിനുകളമൊരുക്കി.

    Aഇവയൊന്നുമല്ല

    B3 മാത്രം

    C2, 3 എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    സുൽത്താനാ റസിയ 1236 - 1239

    • ഇലത്തുമിഷിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകളായ റസിയ സുൽത്താനാ രാജ്യഭാരമേറ്റു.

    • ദൽഹി സിംഹാസനത്തിലിരുന്നിട്ടുള്ള ഏക വനിതയാണ് റസിയ.

    • സ്വന്തം മക്കളിൽ വച്ച് ഏറ്റവും സമർത്ഥയായിരുന്നതുകൊണ്ടാണ് ഇലത്തുമിഷ രാജ്യഭരണച്ചുമതല റസിയയെ ഏല്പ്‌പിച്ചത്.

    • ഒരു നല്ല ഭരണാധികാരിയുടെ സകല ഗുണങ്ങളും റസിയയിൽ ഒത്തിണങ്ങിയിരുന്നു.

    • അവരുടെ ആഭ്യന്തരഭരണം പുരോഗമനപരമായിരുന്നു.

    • റസിയ നിയമങ്ങൾ പരിഷ്കരിക്കുകയും രാജ്യകാര്യങ്ങളിൽ ഉറച്ച തീരുമാനങ്ങളെടുക്കുകയും പരാതിക്കാർക്ക് കൂടിക്കാഴ്ച‌ അനുവദിക്കുകയും ചെയ്തു‌.

    • തന്റെ ഭരണം ഒരു പരിപൂർണ്ണവിജയമാക്കുവാൻ റസിയ സർവാത്മനാ ശ്രമിച്ചെങ്കിലും ഒരു സ്ത്രീയായി ജനിച്ചു എന്ന കാരണം കൊണ്ട് അവർക്കു പല കേന്ദ്രങ്ങളിൽ നിന്നും എതിർപ്പു നേരിടേണ്ടിവന്നു.

    • ആഫ്രിക്കയിൽനിന്നു വന്ന ജലാലുദ്ദീൻ യാക്കൂത് എന്ന ഒരടിമയോട് അമിതമായ ചായ്വ് കാണിച്ചു എന്ന തോന്നലും റസിയയ്ക്ക് എതിരായുള്ള കലാപത്തിനുകളമൊരുക്കി.


    Related Questions:

    മരണമടഞ്ഞ മകൻ നസീറുദ്ദീൻ മുഹമ്മദിനു വണ്ടി ഇൽത്തുമിഷ് നിർമ്മിച്ച ശവകുടീരം?
    Who was the founder of the Khalji Dynasty?
    Who among the following was the first and last female Muslim ruler of the Delhi Sultanate?
    തറൈൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
    അലാവുദ്ദീൻ ഖിൽജിയുടെ ഭരണപരിഷ്ക്കാരം താഴെപ്പറയുന്നവയിൽ ഏതാണ് ?