Challenger App

No.1 PSC Learning App

1M+ Downloads

180° രേഖാംശരേഖയെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഇത് 0° രേഖാംശരേഖയുടെ കിഴക്കുഭാഗത്തുള്ള രേഖയാണ്.
  2. ഇതിനെ ആധാരമാക്കിയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ വരച്ചിരിക്കുന്നത്.
  3. ഇത് പ്രൈം മെറിഡിയന് നേരെ എതിർവശത്തുള്ള രേഖയാണ്.
  4. അന്താരാഷ്ട്ര ദിനാങ്കരേഖ ഒരു നേർരേഖയാണ്.

    Aഒന്നും നാലും

    Bരണ്ടും മൂന്നും

    Cഒന്നും മൂന്നും

    Dഒന്ന് മാത്രം

    Answer:

    B. രണ്ടും മൂന്നും

    Read Explanation:

    • 180° രേഖാംശരേഖ പ്രൈം മെറിഡിയന് (0° രേഖാംശരേഖ) നേരെ എതിർവശത്തായി സ്ഥിതി ചെയ്യുന്നു.

    • ഈ രേഖയെ അടിസ്ഥാനമാക്കിയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ (International Date Line) നിർവചിച്ചിരിക്കുന്നത്.

    • എന്നിരുന്നാലും, ഈ ദിനാങ്കരേഖ ഭൂമിശാസ്ത്രപരമായ അതിരുകൾക്കും രാഷ്ട്രീയ കാരണങ്ങൾക്കും അനുസരിച്ച് പലയിടത്തും വളഞ്ഞുപുളഞ്ഞു കാണപ്പെടുന്നു, അതിനാൽ അതൊരു നേർരേഖയല്ല.


    Related Questions:

    ഭൂമധ്യരേഖയുടെ തെക്കുഭാഗത്തുള്ള അർദ്ധഗോളം അറിയപ്പെടുന്നത്:

    പ്രൈം മെറിഡിയനെക്കുറിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

    1. പ്രൈം മെറിഡിയൻ 180° രേഖാംശരേഖയാണ്.
    2. ഇത് ലണ്ടന് സമീപമുള്ള ഗ്രീനിച്ച് എന്ന സ്ഥലത്തുകൂടി കടന്നുപോകുന്നു.
    3. പ്രൈം മെറിഡിയൻ കിഴക്കേ അർദ്ധഗോളത്തെയും പടിഞ്ഞാറേ അർദ്ധഗോളത്തെയും വിഭജിക്കുന്നു.
    4. പ്രൈം മെറിഡിയൻ അന്താരാഷ്ട്ര ദിനാങ്കരേഖയുടെ അടിസ്ഥാനമാണ്.
      0° രേഖാംശരേഖയുടെ നേരെ എതിർവശത്തുള്ള രേഖ ഏതാണ്?

      രേഖാംശരേഖകളെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

      1. ഭൂമിയുടെ ഉത്തര-ദക്ഷിണ ധ്രുവങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഭൗമോപരിതലത്തിലൂടെ വരക്കുന്ന സാങ്കൽപ്പിക രേഖകളാണ് രേഖാംശരേഖകൾ.
      2. രേഖാംശരേഖകൾക്ക് ഒരേ വലിപ്പത്തിലുള്ള പൂർണ്ണവൃത്തങ്ങളാണ്.
      3. രേഖാംശരേഖകളെ അടിസ്ഥാനമാക്കിയാണ് ഭൂമിയിൽ സമയം നിർണയിക്കുന്നത്.
      4. 1° ഇടവിട്ട് വരച്ചാൽ 180 രേഖാംശരേഖകൾ ലഭിക്കും.
        ഭൂമിയുടെ ആകൃതി ഏത് പേരിൽ അറിയപ്പെടുന്നു ?