Challenger App

No.1 PSC Learning App

1M+ Downloads

ക്ലോറിൻ ബ്ലീച്ചിംഗ് പ്രവർത്തനത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. ഈർപ്പരഹിതമായ ക്ലോറിൻ വാതകം നിറമുള്ള വസ്തുക്കളെ ബ്ലീച്ച് ചെയ്യുന്നില്ല.
  2. നനഞ്ഞ നിറമുള്ള വസ്തുക്കൾ ഈർപ്പരഹിതമായ ക്ലോറിൻ വാതകത്തിൽ നിക്ഷേപിച്ചാൽ അവയുടെ നിറം മാറും.
  3. ജലവുമായി ക്ലോറിൻ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഹൈപ്പോക്ലോറസ് ആസിഡ് ആണ് ബ്ലീച്ചിംഗിന് കാരണം.

    A1, 2

    B3

    Cഇവയൊന്നുമല്ല

    D1, 3

    Answer:

    D. 1, 3

    Read Explanation:

    • ക്ലോറിൻ ബ്ലീച്ചിംഗ് പ്രവർത്തനം നടത്തുന്നതിന് ജലത്തിന്റെ സാന്നിധ്യം ആവശ്യമാണ്.

    • ഈർപ്പരഹിതമായ ക്ലോറിൻ വാതകം നിറമുള്ള വസ്തുക്കളിൽ നിറവ്യത്യാസം ഉണ്ടാക്കുന്നില്ല.

    • എന്നാൽ നനഞ്ഞ തുണി അല്ലെങ്കിൽ പൂ ഇതളുകൾ തുടങ്ങിയവയെ ക്ലോറിൻ വാതകവുമായി സമ്പർക്കം പുലർത്തുമ്പോൾ, ക്ലോറിൻ ജലവുമായി പ്രവർത്തിച്ച് ഹൈപ്പോക്ലോറസ് ആസിഡ് (HOCl) ഉണ്ടാക്കുന്നു.

    • ഈ ഹൈപ്പോക്ലോറസ് ആസിഡ് വിഘടിച്ച് ഉണ്ടാകുന്ന നവജാത ഓക്സിജൻ ആണ് വസ്തുക്കളെ ഓക്സീകരിച്ച് നിറമില്ലാത്തതാക്കുന്നത്. Cl2 + H2O --> HCl + HOCl.


    Related Questions:

    വജത്തിൻ്റെ തൂക്കം അളക്കുന്ന യൂണിറ്റ് ഏത് ?

    ക്ലോറിൻ വാതകത്തിന്റെ ഉപയോഗങ്ങളെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?

    1. ജലശുദ്ധീകരണത്തിനും ബ്ലീച്ചിംഗ് പൗഡർ നിർമ്മാണത്തിനും ക്ലോറിൻ ഉപയോഗിക്കുന്നു.
    2. തുണികളിലെയും മറ്റും കറ കളയാൻ ക്ലോറിൻ സഹായിക്കുന്നു.
    3. കീടനാശിനികളുടെ നിർമ്മാണത്തിൽ ക്ലോറിൻ ഒരു പ്രധാന പങ്കുവഹിക്കുന്നു.
    4. ക്ലോറിൻ ഒരു വിപരീത അണുനാശിനിയായി പ്രവർത്തിക്കുന്നു.
      ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു അലോഹ മൂലകം ഏത് ?
      താഴെപ്പറയുന്നവയിൽ ഏതാണ് ലോഹമല്ലാത്തത് ?

      ക്ലോറൈഡ് ലവണങ്ങളെ തിരിച്ചറിയുന്ന രീതിയെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?

      1. ക്ലോറൈഡ് ലവണങ്ങളുടെ ലായനിയിൽ സിൽവർ നൈട്രേറ്റ് ചേർക്കുമ്പോൾ തൈരുപോലെയുള്ള വെളുത്ത അവക്ഷിപ്തം ഉണ്ടാകുന്നു.
      2. സിൽവർ നൈട്രേറ്റ് ചേർത്ത് ലഭിക്കുന്ന വെളുത്ത അവക്ഷിപ്തം അമോണിയ ലായനിയിൽ ലയിക്കുന്നില്ല.
      3. സിൽവർ ക്ലോറൈഡ് (AgCl) ആണ് ഈ വെളുത്ത അവക്ഷിപ്തം.