App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ "ഭൂവൽക്കം "സംബന്ധിച്ചു ശരിയായവ ഏതെല്ലാമാണ് ?

  1. ഭൂമിയുടെ ഏറ്റവും അകമേയുള്ള ഖര ഭാഗമാണ്, ശിലാ നിർമ്മിതമായ കട്ടിയില്ലാത്ത ഭാഗമാണിത്,കനം എല്ലായിടത്തും ഒരു പോലെയാണ്
  2. സമുദ്രതട ഭൂവൽക്കത്തിന് വൻകര ഭൂവൽക്കത്തെ അപേക്ഷിച്ചു കനം കുറവാണു,സമുദ്രതട ഭൂവൽക്കത്തിനു ശരാശരി 5 കിലോമീറ്റർ മാത്രം കനമുള്ളപ്പോൾ വൻകര ഭൂവൽക്കത്തിന് ഇത് ഏകദേശം 30 കിലോമീറ്ററാണ്
  3. വൻകര ഭൂവൽക്കത്തിന്റെ ശരാശരി സാന്ദ്രത 2.7 ഗ്രാം /ഗ്രാം /ഘന ,സെ.മീ ആണ്എന്നാൽ സമുദ്ര ഭൂവൽക്കം 3 ഗ്രാം /ഘന .സെ.മീ സാന്ദ്രതയുള്ള താര തമ്യേന കാഠിന്യമേറിയ ശിലകളാൽ നിർമ്മിതമാണ്
  4. പ്രധാന പർവ്വത നിരകൾ സ്ഥിതി ചെയ്യുന്നയിടങ്ങളിൽ വൻക്കരഭൂവൽക്കം കൂടുതൽ കനത്തിൽ നില കൊള്ളുന്നു,ഹിമാലയ പർവ്വത മേഖലയിൽ ഭൂവൽക്കത്തിനു 70 കിലോമീറ്ററോളം കനമുണ്ട്

    Aഇവയൊന്നുമല്ല

    Bi, ii ശരി

    Ci, iv ശരി

    Dii, iii, iv ശരി

    Answer:

    D. ii, iii, iv ശരി

    Read Explanation:

    ഭൂവൽക്കം ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഖര ഭാഗമാണ് ഭൂവൽക്കം ശിലാ നിർമ്മിതമായ കട്ടിയുള്ള ഭാഗമാണിത് ഭൂവൽക്കത്തിന്റെ കനം എല്ലായിടത്തും ഒരു പോലെയല്ല സമുദ്ര തട ഭൂവൽക്കത്തിന് വൻകര ഭൂവൽക്കത്തെ അപേക്ഷിച്ചു കനം കുറവാണു സമുദ്രതട ഭൂവൽക്കത്തിനു ശരാശരി 5 കിലോമീറ്റർ മാത്രം കനമുള്ളപ്പോൾ വൻകര ഭൂവൽക്കത്തിന് ഇത് ഏകദേശം 30 കിലോമീറ്ററാണ് വൻകര ഭൂവൽക്കത്തിന്റെ ശരാശരി സാന്ദ്രത 2.7 ഗ്രാം /ഗ്രാം /ഘന ,സെ.മീ ആണ് എന്നാൽ സമുദ്ര ഭൂവൽക്കം 3 ഗ്രാം /ഘന .സെ.മീ സാന്ദ്രതയുള്ള താര തമ്യേന കാഠിന്യമേറിയ ശിലകളാൽ നിർമ്മിതമാണ് പ്രധാന പർവ്വത നിരകൾ സ്ഥിതി ചെയ്യുന്നയിടങ്ങളിൽ വൻക്കരഭൂവൽക്കം കൂടുതൽ കനത്തിൽ നില കൊള്ളുന്നു. ഹിമാലയ പർവ്വത മേഖലയിൽ ഭൂവൽക്കത്തിനു 70 കിലോമീറ്ററോളം കനമുണ്ട്


    Related Questions:

    കാമ്പിന്റെ നിർമ്മിതിയിൽ മുഖ്യമായും അടങ്ങിയിരിക്കുന്ന ഘന ലോഹങ്ങൾ ?
    ആണവ രാസ സ്‌ഫോടനങ്ങൾ മൂലമുണ്ടാകുന്ന ഭൂകമ്പനങ്ങളെ ..... എന്ന് വിളിക്കുന്നു.
    സമുദ്രങ്ങൾക്ക് താഴെയുള്ള പുറംതോടിന്റെ ഏറ്റവും കുറഞ്ഞ കനം ?
    ഭൂവൽക്കത്തെ മാന്റിലിൽ നിന്നും വേർതിരിക്കുന്ന ഏത് പരിവർത്തന മേഖലയിൽ തുടങ്ങിയാണ് 2900 കിലോമീറ്റർ വരെ മാന്റിൽ വ്യാപിച്ചിരിക്കുന്നതു ?
    തരംഗരൂപത്തിൽ ശിലാദ്രവം തണുത്തുറഞ്ഞു രൂപപ്പെടുന്ന ആഗ്നേയരൂപങ്ങളെ ..... എന്ന് വിളിക്കുന്നു.