App Logo

No.1 PSC Learning App

1M+ Downloads

ഉത്തരമഹാസമതലത്തിനെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഹിമാലയത്തിനു തെക്കായും ഉപദ്വീപിയ പീഠഭൂമിക്ക് വടക്കായും സ്ഥിതി ചെയ്യുന്ന ഭൂപ്രദേശം.
  2. സിന്ധു,ഗംഗ,ബ്രഹ്മപുത്ര നദികളുടേയും അവയുടെ പോഷക നദികളുടേയും അവസാദ നിക്ഷേപ ഫലമായി രൂപം കൊണ്ട സമതലപ്രദേശം.
  3. ഏക്കൽ മണ്ണ് കൊണ്ട് സമ്പുഷ്ടമാണ് ഈ പ്രദേശം.
  4. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമിയാണ് ഉത്തരമഹാസമതലം.

    Aഒന്ന് മാത്രം

    Bഇവയൊന്നുമല്ല

    Cമൂന്ന് മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ഉത്തര മഹാ സമതലം:

    • ഇന്ത്യയുടെ ധാന്യപ്പുര, ഇന്ത്യൻ കാർഷികമേഖലയുടെ നട്ടെല്ല്,ഭാരതീയ സംസ്കാരത്തിന്റെ ഈറ്റിലം എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്നത് ഉത്തരമഹാസമതലത്തിനെയാണ്.

    • ഹിമാലയത്തിനു തെക്കായും ഉപദ്വീപിയ പീഠഭൂമിക്ക് വടക്കായും സ്ഥിതി ചെയ്യുന്ന ഭൂപ്രദേശമാണ് ഉത്തര മഹാ സമതലം.

    • സിന്ധു,ഗംഗ,ബ്രഹ്മപുത്ര നദികളുടേയും അവയുടെ പോഷക നദികളുടേയും അവസാദ നിക്ഷേപ ഫലമായിട്ടാണ് ഉത്തരമഹാസമതലം രൂപം കൊണ്ടത്.
    • ഏക്കൽ മണ്ണ് കൊണ്ട് സമ്പുഷ്ടമാണ് ഉത്തരമഹാസമതലം.
    • ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമിയായി ഉത്തരമഹാസമതലത്തിനെ കണക്കാക്കുന്നു

    Related Questions:

    What is the western part of the Northern Plain referred to as?
    The Sindh-Sagar Doab is located between which rivers?
    ഭാബർ മേഖലയിൽ അപ്രത്യക്ഷമാകുന്ന നദികൾ പുനർജനിക്കുന്ന പ്രദേശം ?

    Which of the following statements are True?

    1. The Tarai region is characterized by the disappearance of streams and rivers
    2. The Bhabar region is characterized by the re-emergence of streams and rivers, creating marshy conditions.
    3. The largest part of the northern plain is formed of older alluvium
      Which region is located parallel to the Shivalik foothills?