Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരി യല്ലാത്തത് ഏത് ?

  1. 1946 ഡിസംബർ 9-ന് ഡോ. സച്ചിദാനന്ദ സിൻഹയെ ഭരണഘടനാ നിർമ്മാണ സമിതിയുടെ താൽക്കാലിക ചെയർമാനായി നിയമിച്ചു.
  2. 1946 ഡിസംബർ 11-ന് ജവഹർ ലാൽ നെഹ്റു ഭരണഘടനാ നിർമ്മാണസമിതിയിൽ ലക്ഷ്യ പ്രമേയം അവതരിപ്പിച്ചു.
  3. 1947 ഓഗസ്റ്റ് 29-ന് ഭരണഘടനാ നിർമ്മാണ സമിതി ഡോ. ബി. ആർ. അംബേദ്‌കറുടെ അധ്യക്ഷതയിൽ ഒരു ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചു.

    A1 മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    C1, 2 തെറ്റ്

    D2 മാത്രം തെറ്റ്

    Answer:

    D. 2 മാത്രം തെറ്റ്

    Read Explanation:

    • ജവഹർലാൽ നെഹ്റു ലക്ഷ്യ പ്രമേയം (Objectives Resolution) അവതരിപ്പിച്ചത് 1946 ഡിസംബർ 13-നാണ്, ഡിസംബർ 11-നല്ല. 1946 ഡിസംബർ 11-ന് ഡോ. രാജേന്ദ്ര പ്രസാദിനെ ഭരണഘടനാ നിർമ്മാണ സമിതിയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുത്തു.

    • ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപപ്പെടുത്തുന്നതിനായി 1947 ഓഗസ്റ്റ് 29-നാണ് ഡോ. ബി. ആർ. അംബേദ്കറുടെ അധ്യക്ഷതയിൽ ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചത്.

    • ഭരണഘടനാ നിർമ്മാണ സമിതിയുടെ ആദ്യ യോഗം 1946 ഡിസംബർ 9-ന് നടന്നു. ഫ്രഞ്ച് മാതൃക പിന്തുടർന്ന്, ഏറ്റവും പ്രായംകൂടിയ അംഗമായ ഡോ. സച്ചിദാനന്ദ സിൻഹയെ താൽക്കാലിക അധ്യക്ഷനായി തിരഞ്ഞെടുത്തു.


    Related Questions:

    In which of the following years was the first Republic Day of India celebrated?
    Which of the following Articles of the Indian Constitution guarantees 'Equality before the Law' and 'Equal protection of the law'?
    On which date did Punjab abolish the Legislative Council?

    ഒരു വ്യക്തിയുടെ അഭിപ്രായസ്വാതന്ത്യത്തെ പറ്റി പ്രതിപാദിക്കുന്ന യുഡിഎച്ച്ആർ (UDHR) ആർട്ടിക്കിൾ ഏത്?

    (A) ആർട്ടിക്കിൾ 20

    (B) ആർട്ടിക്കിൾ 19

    (C) ആർട്ടിക്കിൾ 17

    (D) ആർട്ടിക്കിൾ 18

    താഴെ പറയുന്ന ജോഡികൾ പരിഗണിക്കുക; ഇവയിൽ, ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക:

    i. യൂണിഫോം സിവിൽ കോഡ്--ആർട്ടിക്കിൾ 44

    ii. സാർവത്രിക പ്രായപൂർത്തി വോട്ടവകാശം.- ആർട്ടിക്കിൾ 326

    iii. ഗവർണറുടെ ബില്ലുകൾക്ക് അംഗീകാരം-- ആർട്ടിക്കിൾ 200

    iv. പ്രസിഡന്റിന്റെ ഇംപീച്ച്മെന്റ്-- ആർട്ടിക്കിൾ 61