Challenger App

No.1 PSC Learning App

1M+ Downloads

പുന്നപ്ര-വയലാർ സമരത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. ബ്രിട്ടീഷ് പോലീസും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് പ്രവർത്തകരും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലായിരുന്നു അത്
  2. ഇതിൻറെ ഫലമായി ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവൺമെൻറ് സ്ഥാപിതമായി
  3. തിരുവിതാംകൂറിനെ അമേരിക്കൻ മാതൃകയിലുള്ള ഒരു സ്വതന്ത്ര സംസ്ഥാനമാക്കി മാറ്റുന്നതിനെതിരെ ആയിരുന്നു ഈ സമരം
  4. ക്വിറ്റ് ഇന്ത്യ സമരത്തിൻറെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇതിനെ പിന്തുണച്ചു.

    Ai മാത്രം

    Biii മാത്രം

    Ci, iii എന്നിവ

    Dii, iv

    Answer:

    B. iii മാത്രം

    Read Explanation:

    പുന്നപ്ര വയലാർ സമരം

    • തിരുവിതാംകൂർ ദിവാനായിരുന്ന സിപി രാമസ്വാമി അയ്യരുടെ ഭരണ പരിഷ്ക്കാരങ്ങൾക്കെതിരെ  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരം 

    • 1946 ഒക്ടോബർ 24 മുതൽ 27 വരെ നടന്ന ശക്തമായ ജനകീയ സമരമായിരുന്നു ഇത്.

    • തുലാം 10 സമരമെന്നും പുന്നപ്ര വയലാർ സമരം അറിയപ്പെടുന്നു.

    • പ്രായപൂർത്തി വോട്ടവകാശം നടപ്പിലാക്കാം എന്നാൽ ഭരണത്തിൽ അന്തിമ അധികാരം ദിവാനു തന്നെയായിരിക്കും എന്നതായിരുന്നു സി പി രാമസ്വാമി അയ്യർ പുറപ്പെടുവിച്ച നിയമം.

    • ഇത് അമേരിക്കൻ മോഡൽ എന്നാണ് അറിയപ്പെടുന്നത്.

    • പുന്നപ്ര-വയലാർ സമരത്തിൽ ഉയർന്നുവന്ന മുദ്രാവാക്യമാണ് 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്നത്. 

    • പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി "ഉലക്ക" എന്ന നോവൽ രചിച്ച സാഹിത്യകാരൻ : പി കേശവദേവ്


    Related Questions:

    Pazhassi Raja (3 January 1753-30 November 1805) was born as Kerala Varma and was also known as :

    1. Cotiote Rajah
    2. Pychy Rajah
    3. Sarva Vidyadhiraja
      Malayali Memorial, a memorandum submitted by people to Maharaja Sree Moolam Thirunal in :
      വൈക്കം സത്യാഗ്രഹം നടന്ന വർഷം
      1921-ലെ മലബാർ കലാപം ആരംഭിച്ച സ്ഥലം :
      കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി നടന്ന ആദ്യത്തെ സംഘടിത കലാപം ?