Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയില്‍ GDP-യുടെ മേഖലാ സംഭാവനയെ കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഏതാണ്‌ ശരി ?

  1. പ്രാഥമിക മേഖലയുടെ ശതമാന വിഹിതം കാലക്രമേണ കുറഞ്ഞു.
  2. ദ്വിതീയ മേഖലയുടെ ശതമാന വിഹിതം കാലക്രമേണ കുറഞ്ഞു.
  3. സേവനമേഖലയുടെ ശതമാന വിഹിതം കാലക്രമേണ കുറഞ്ഞു.

    Aഇവയൊന്നുമല്ല

    Bമൂന്ന് മാത്രം ശരി

    Cഒന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    C. ഒന്ന് മാത്രം ശരി

    Read Explanation:

    പ്രാഥമിക മേഖല (Primary Sector)

    • കാർഷിക മേഖലയും അതിനോടാനുബന്ധിച്ച പ്രവർത്തനങ്ങളും  പ്രാഥമിക മേഖലയിലാണ് ഉൾപ്പെടുന്നത്.
    • വികസ്വര രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥയുടെ ഭൂരിഭാഗവും പ്രാഥമിക മേഖലയിലായിരിക്കും.
    • കൃഷി , മൽസ്യ ബന്ധനം , വനപരിപാലനം , കന്നുകാലി സമ്പത്ത് എന്നിവയെല്ലാം പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്നു 
    • കൃഷിക്ക് പ്രാധാന്യം കുടുതൽ ഉളളത് കൊണ്ട് പ്രാഥമിക മേഖല കാർഷിക മേഖല എന്നും അറിയപ്പെടുന്നു.
    • തൊഴിലിന്റെ സ്വഭാവം കാരണം, പ്രാഥമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകളെ റെഡ് കോളർ ജീവനക്കാർ എന്ന് വിളിക്കുന്നു. 
    • ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രാഥമിക മേഖലയുടെ ശതമാന വിഹിതം കാലക്രമേണ കുറയുകയും,തൃതീയ മേഖല ഏറ്റവും സംഭാവന നല്കുകയും ചെയ്യുന്നു.

    Related Questions:

    ലിസ്റ്റ്‌ ഒന്നില്‍ നല്‍കിയിരിക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ലിസ്റ്റ്‌ രണ്ടിലെ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു ? ശരി ഉത്തരം എഴ്കതുക.                                   

    ലിസ്റ്റ്‌ -1         ലിസ്റ്റ്‌ - 2
    i) ഗതാഗതം a) പ്രാഥമിക മേഖല
    ii) മത്സ്യബന്ധനം   b) ദ്വിതീയ മേഖല
    iii) നിര്‍മ്മാണം c) തൃതീയ മേഖല

     

    താഴെ പറയുന്നവയിൽ തൃതീയ മേഖലയിൽ ഉൾപ്പെട്ടത്?
    കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തന മേഖല
    ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തനം ?
    Which of the following sectors includes services such as education, healthcare and banking?