Challenger App

No.1 PSC Learning App

1M+ Downloads

വാതോർജവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായതേത് :

  1. പുനഃസ്ഥാപന ശേഷിയുള്ള ഊർജ്ജ സ്രോതസ്സാണ് വാതോർജം
  2. കാറ്റിലെ ഗതികോർജത്തെ ടർബൈനുകളുടെ സഹായത്തോടെ വൈദ്യുതോർജ്ജമാക്കി മാറ്റുന്നു
  3. വാണിജ്യവാതങ്ങളും പശ്ചിമവാതങ്ങളും മൺസൂൺ പോലുള്ള കാലികവാതങ്ങളും ഊർജ്ജ ഉറവിടങ്ങളായി ഉപയോഗപ്പെടുത്തുന്നു
  4. കടൽക്കാറ്റ്, കരക്കാറ്റ് എന്നിവ വൈദ്യുതോൽപ്പാദനത്തിന് ഉപയോഗപ്പെടുത്താൻ കഴിയില്ല

    Aiv മാത്രം തെറ്റ്

    Biii, iv തെറ്റ്

    Cഎല്ലാം തെറ്റ്

    Di മാത്രം തെറ്റ്

    Answer:

    A. iv മാത്രം തെറ്റ്

    Read Explanation:

    വാതോർജം (Wind Energy)

    • തികച്ചും മാലിന്യമുക്തവും പുനസ്ഥാപനശേഷിയുള്ള തുമായ ഊർജസ്രോതസാണ് വാതോർജം.
    • വീശുന്ന കാറ്റിനെ ഊർജമാക്കി പരിവർത്തനം ചെയ്യുന്ന സാങ്കേതികത തികച്ചും ലളിതമാണ്.
    • കാറ്റിലെ ഗതികോർജത്തെ ടർബൈനുകളുടെ സഹായത്തോടെ വൈദ്യുതോർജമാക്കി മാറ്റുന്നു.
    • സ്ഥിരവാതവ്യവസ്ഥിതികളായ വാണിജ്യവാതങ്ങളും പശ്ചിമവാതങ്ങളും മൺസൂൺപോലുള്ള കാലികവാതങ്ങളും ഊർജ ഉറവിടങ്ങളായി ഉപയോഗ പ്പെടുത്തുന്നു.
    • കൂടാതെ പ്രാദേശികവാതങ്ങൾ, കടൽ കാറ്റ്, കരക്കാറ്റ് എന്നിവയും വൈദ്യുതോൽപ്പാദനത്തിന് ഉപയോഗപ്പെടുത്തുന്നു.

    Related Questions:

    അങ്കലേശ്വർ എണ്ണപ്പാടം സ്ഥിതി ചെയ്യുന്നത്?
    ഇരുമ്പയിരിന്റെ ഏറ്റവും മികച്ച ഗുണമേന്മ ഉള്ളത് ഏതാണ്?
    താഴെ തന്നിരിക്കുന്നവയിൽ ഇന്ധനധാതു അല്ലാത്തത് ഏത്?
    ദ്രാവക സ്വർണ്ണം എന്നറിയപ്പെടുന്ന ഫോസിൽ ഇന്ധനം ഏതാണ്?
    ഉപരിതലത്തിന് സമീപം കിടക്കുന്ന ധാതുക്കൾ കുഴിച്ചെടുക്കുന്ന പ്രക്രിയ?